മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ യൂറോപ്പ് സോണല്‍ സമുച്ചയത്തിന്റെ കൂദാശയും പൊതു സമ്മേളനവും

മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ യൂറോപ്പ് സോണല്‍ സമുച്ചയത്തിന്റെ കൂദാശയും പൊതു സമ്മേളനവും
ലണ്ടന്‍ : യു.കെ യിലെ മലങ്കര മാര്‍ത്തോമാ സഭയുടെ വളര്‍ച്ചയ്ക്ക് മറ്റൊരു നാഴിക്കല്ലുകൂടി. ആദ്ധ്യാത്മീയ മേഖലയിലെ പുരോഗതിയുടെ വസന്തകാലത്തില്‍ എത്തിനില്‍ക്കുന്ന മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ യു.കെ യൂറോപ്പ് സോണ്‍ ഹീത്രോ എയര്‍പോര്‍ട്ടിനോടടുത്തു പണികഴിപ്പിച്ച സോണല്‍ ആസ്ഥാന സമുച്ചയത്തിന്റെയും അരമനയുടേയും കൂദാശയും സമര്‍പ്പണ ശുസ്രൂഷയും 2023 മാര്‍ച്ചു മാസം നാലാം തീയതി രാവിലെ ഒന്‍പതരയ്ക്ക് സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ്. റവ. ഡോ. തെയോഡേഷ്യസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഭദ്രാസന അധ്യക്ഷന്‍ റൈറ്റ്. റവ. ഡോ . ഐസക് മോര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ സഹവര്‍ത്തിത്വത്തോടുകൂടെയും നടത്തപ്പെടുന്നു. തുടര്‍ന്ന് Tudor Park Sports & Leisure Cetnre, Feltham , (TW13 7EF ) ല്‍ വച്ച് രാവിലെ പതിനൊന്നുമണി മുതല്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ഫെല്‍ത്തം / ഹെസ്റ്റണ്‍ എം.പി ശ്രീമതി: സീമാ മല്‍ഹോത്രയും മറ്റു വിശിഷ്ട്ടാഥിതികളും പങ്കെടുക്കുന്നതിനോടൊപ്പം സഭയുടെ യുകെ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴുള്ള ഇരുപതു ഇടവകകളില്‍ നിന്നുള്ള വൈദീകരുടേയും വിശ്വാസികളുടെയും സാനിധ്യം പ്രസ്തുത സമ്മേളനത്തിന് നിറപ്പകിട്ടേകും. പ്രസ്തുത ചടങ്ങിന് ഏവരെയും സംഘാടക സമതി സ്വാഗതം ചെയ്യുന്നു.



Other News in this category



4malayalees Recommends