കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നു മാസത്തേക്ക് സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചു

കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നു മാസത്തേക്ക് സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചു
കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നു മാസത്തേക്ക് സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങള്‍ക്കുള്ള വിലക്കിന് പുറമേ സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍സബാഹ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ഉടന്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. മൂന്ന് മാസത്തേക്കാണ് സാധുതയെങ്കിലും ആവശ്യമെങ്കില്‍ കൂടുതല്‍ കാലത്തേക്ക് ദീര്‍ഘിപ്പിക്കും. സര്‍ക്കാര്‍ ജോലികളിലെ എല്ലാത്തരം തസ്തികകളിലേക്കുള്ള പുതിയ നിയമനങ്ങളും മരവിപ്പിക്കാന്‍ ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്. പൊതുതാല്‍പര്യം പരിഗണിച്ചാണിതെന്നും ഗസറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.


Other News in this category



4malayalees Recommends