കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറുന്നു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറുന്നു
പുതുവത്സരം പ്രമാണിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറുന്നു. പുതുവത്സരം അവധിയും വാരാന്ത്യ അവധിയും മൂലം ഡിസംബര്‍ അവസാനവും ജനുവരി ആദ്യവും കൂടുതല്‍ തിരക്കുണ്ടാകും. അവധിക്കാലത്ത് 192000 യാത്രക്കാര്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends