മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരുടെ ജയില്‍ശിക്ഷ; ഇളവുകള്‍ തേടാന്‍ അപ്പീലിന് 60 ദിവസം നല്‍കി ഖത്തര്‍ കോടതി

മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരുടെ ജയില്‍ശിക്ഷ; ഇളവുകള്‍ തേടാന്‍ അപ്പീലിന് 60 ദിവസം നല്‍കി ഖത്തര്‍ കോടതി
എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍ കോടതി വിധിച്ച ജയില്‍ശിക്ഷകളില്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചു. 2022 ആഗസ്റ്റിലാണ് കാരണങ്ങള്‍ വ്യക്തമാക്കാതെ ഇവരെ അറസ്റ്റ് ചെയ്യുന്നത്.

വായ്‌മൊഴിയായി പ്രഖ്യാപിച്ച വിധിയുടെ പകര്‍പ്പ് ഇന്ത്യക്കാരുടെ നിയമലംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ അധികൃതര്‍ കുടുംബങ്ങളുമായി ചേര്‍ന്ന് അടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളും.

കഴിഞ്ഞ ഒക്ടോബറിലാണ് ഖത്തര്‍ കോര്‍ട്ട് ഓഫ് അപ്പീല്‍ വധശിക്ഷ റദ്ദ് ചെയ്ത് വിവിധ കാലയളവിലേക്കുള്ള ജയില്‍ശിക്ഷ നല്‍കിയത്. മൂന്ന് മുതല്‍ 25 വര്‍ഷം വരെ നീളുന്ന ശിക്ഷകളാണ് നല്‍കിയിട്ടുള്ളത്.

ഡിസംബര്‍ 28ന് കോര്‍ട്ട് ഓഫ് അപ്പീല്‍ വധശിക്ഷ റദ്ദാക്കി ശിക്ഷ കുറച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞു.

ഖത്തറിലെ പരമോന്നത കോടതിയായ കോര്‍ട്ട് ഓഫ് കസേഷനില്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. എന്തായാലും വധശിക്ഷ റദ്ദായത് ഇന്ത്യക്ക് ആശ്വാസമായി.
Other News in this category



4malayalees Recommends