3,80,000 വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക്; ഖത്തറില്‍ ശൈത്യകാല അവധിക്കു ശേഷം സ്‌കൂളുകള്‍ തുറന്നു

3,80,000 വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക്; ഖത്തറില്‍ ശൈത്യകാല അവധിക്കു ശേഷം സ്‌കൂളുകള്‍ തുറന്നു
ശൈത്യകാല അവധിക്കു ശേഷം ഖത്തറിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറന്നു. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളുമാണ് അവധിക്ക് ശേഷം തുറന്നത്. ആകെ 1,122 വിദ്യാലയങ്ങളിലായി 3,80,000 വിദ്യാര്‍ഥികള്‍ ഇടക്കാല അവധിക്ക് ശേഷം മടങ്ങിയെത്തും. വിദ്യാര്‍ഥികളെ സ്വീകരി

ക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അധ്യാപകര്‍ ഇന്നലെ മുതല്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു. ഈ വര്‍ഷത്തെ രണ്ടാം സെമസ്റ്ററിലേക്കാണ് കുട്ടികള്‍ എത്തുന്നത്. രാവിലെ 7 മുതല്‍ തന്നെ മിക്ക സ്‌കൂളുകളും പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂളുകള്‍ അവസാനിക്കുന്നത് അതാത് സ്‌കൂളുകളുടെ നിര്‍

ദേശമനുസരിച്ചാണ്. ഇതുസംബന്ധസിച്ച വിവരങ്ങള്‍ സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. രാവിലെ 7 മണിക്ക് തുറന്ന് 12:45 ന് അവസാനിക്കുന്ന സ്‌കൂളുകളും ഉച്ചക്ക് 1:25 വരെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും രാജ്യത്തുണ്ട്. ഇതിന് പുറമെ ചില ദിവസങ്ങളില്‍ സമയ മാറ്റവും ഉണ്ടാകും.

മൂന്നു വയസ്സു മുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന മന്ത്രാലയത്തിന്റെ പുതിയ സംരഭത്തിന് കീഴില്‍ പൊതു മേഖലയിലെ കിന്റര്‍ഗാര്‍ട്ടനുകളില്‍ ഒട്ടേറെ കുട്ടികള്‍ പ്രവേശനം നേടി.

Other News in this category



4malayalees Recommends