സമാര്‍ട്ട് സെന്റര്‍ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

സമാര്‍ട്ട് സെന്റര്‍ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
വിവിധ സേവനങ്ങള്‍ ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിന് സമാര്‍ട്ട് സെന്റര്‍ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. 24 മണിക്കൂറും ലഭ്യമായ സേവന കേന്ദ്രം ഷുവൈഖ് ഏരിയയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പാസ്‌പോര്‍ട്ട് ഓഫിസിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സേവനങ്ങള്‍ക്കായി കുവൈത്ത് പൗരന്‍മാര്‍ക്ക് പല സ്ഥലങ്ങളിലായി ഓടി നടക്കേണ്ടി വരില്ല. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, സിവില്‍ ഐ.ഡി എന്നിവയെല്ലാം ലഭിക്കുന്നതിന് വേണ്ടി സ്മാര്‍ട്ട് സെന്റര്‍ വഴി സാധിക്കും. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ ആപ്ലിക്കേഷനില്‍ ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാകും. പരീക്ഷണ ഘട്ടമെന്ന നിലയിലാണ് കേന്ദ്രം ഇപ്പോള്‍ കുവൈത്ത് ഒരുക്കിയിരിക്കുന്നത്. ഇതില്‍ വിജയിച്ചാല്‍ മറ്റു സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്മാര്‍ട്ട് സെന്ററുകള്‍ വിപുലീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends