കുവൈറ്റില്‍ ബാങ്ക് വായ്പയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍

കുവൈറ്റില്‍ ബാങ്ക് വായ്പയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍
വിദേശത്തുള്ള പ്രവാസികള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളുടെ സമയത്ത് ആശ്വാസമാകുന്ന ഒരു വഴി ബാങ്ക് വായ്പകളാണ്. ഇപ്പോഴിതാ അവിടെയും നിയന്ത്രണങ്ങളാണ്. കുവൈറ്റിലെ ബാങ്കുകളാണ് പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ് ബാങ്ക് അധികൃതര്‍.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ തുടങ്ങി പ്രഫഷണല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വായ്പ അനുവദിക്കുന്നതിന് മുന്‍ഗണന നല്‍കുന്നത്.

പിന്നീട് ഉള്ളവര്‍ക്ക് വായ്പ അനുവദിക്കുന്നതിന് ആണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രെഡിറ്റ് റെക്കോര്‍ഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാന്തര ആനുകൂല്യം എന്നിവ കാര്‍ഡ് പരിശോധിക്കുന്നതിന് പരിഗണിക്കും.

ഇതിനു പുറമേ സ്വദേശിവല്‍ക്കരണത്തിന് സാധ്യതയില്ലാത്ത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വായ്പ ലഭിക്കും. കുവൈറ്റില്‍ 10 വര്‍ഷത്തെ സേവനവും കുറഞ്ഞത് 1250 ദിനാര്‍ ശമ്പളവും ഉള്ള വിദേശികള്‍ക്ക് വായ്പ എടുക്കുന്നതിനുള്ള പരിതി വര്‍ധിപ്പിച്ചിട്ടുണ്ട്. 25,000 ദിനാറാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. 55 വയസിന് മുകളില്‍ ഉള്ളവര്‍ ആണെങ്കില്‍ കര്‍ശന നിബന്ധനകളോടെയാണ് വായ്പ അനുവദിക്കുന്നത്.



Other News in this category



4malayalees Recommends