എഎഫ്‌സി കപ്പിന് മെട്രോ , ട്രാമുകളില്‍ തിരക്ക്, ആദ്യ അഞ്ചു ദിവസത്തിനിടെ പത്തുലക്ഷം യാത്രക്കാര്‍

എഎഫ്‌സി കപ്പിന് മെട്രോ , ട്രാമുകളില്‍ തിരക്ക്, ആദ്യ അഞ്ചു ദിവസത്തിനിടെ പത്തുലക്ഷം യാത്രക്കാര്‍
എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കാണാനായി ദോഹ മെട്രോ, ലുസെയ്ല്‍ ട്രാമുകളില്‍ യാത്ര ചെയ്തത് 1079340 പേര്‍.

ജനുവരി 12 മുതല്‍ 16 വരെയുള്ള കണക്കാണിത്.

മെട്രോയില്‍ 1040973 പേരും ട്രാമില്‍ 38367 പേരുമാണ് യാത്ര ചെയ്തതെന്ന് ഖത്തര്‍ റെയില്‍ അധികൃതര്‍ വ്യക്തമാക്കി.

ഖത്തര്‍ ലബനന്‍ ഉദ്ഘാടന മത്സര ദിനമായ ജനുവരി 12 നാണ് ഏറ്റവുമധികം പേര്‍ യാത്ര ചെയ്തത്, 234862 ാത്രക്കാര്‍.

ലുസെയ്ല്‍ ക്യുഎന്‍ബി, ഡിഇസിസി, മിഷെറീബ് എന്നിവയാണ് ഏറ്റവും തിരക്കേറിയ സ്റ്റേഷനുകള്‍.

Other News in this category



4malayalees Recommends