ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ ഇമെയിലുകള്‍; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍

ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ ഇമെയിലുകള്‍; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍
ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇമെയിലുകള്‍ ശക്തമായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി അധികൃതര്‍. ക്രെഡിറ്റ് അല്ലെങ്കില്‍ ബാങ്ക് കാര്‍ഡുകള്‍ മുഖേന പേയ്‌മെന്റ് നടത്തിയാല്‍ നിങ്ങള്‍ക്ക് മുന്നിലെത്തിയ പാര്‍സലുകള്‍ വാങ്ങാന്‍ സാധിക്കും എന്നാണ് ഇമെയിലുകള്‍ വന്നിരിക്കുന്നത്. ബാങ്ക് അകൗണ്ടുകള്‍ നല്‍കരുത് ഇതെല്ലാം തട്ടിപ്പാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

24 മണിക്കൂര്‍ ആണ് പണം അടക്കാനുള്ള സമയം അത് കഴിഞ്ഞാന്‍ പിന്നീട് നിങ്ങള്‍ക്ക് പണം അടക്കാന്‍ സാധിക്കില്ല. എന്ന തരത്തിലാണ് സന്ദേശം എത്തയിരിക്കുന്നത്. പണം അടക്കാനുള്ള ലിങ്ക് നല്‍കി കൊണ്ടാണ് സന്ദേശം എത്തുന്നത്. എന്നാല്‍ അത്തരം ലിങ്കുകളില്‍ കയറി പണം അടക്കരുത് എന്നാണ് നല്‍കുന്ന റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പല തരത്തിലുള്ള ഈ മെയില്‍ വരുന്നുണ്ട്. അതില്‍ കയറി പണം അടച്ചവര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

മന്ത്രാലയം ഒരിക്കലും പൊതുജനങ്ങള്‍ക്ക് പാര്‍സല്‍ അയക്കില്ല. ഇത്തരത്തിലുള്ള ചതി കുഴിയില്‍ വീണുപോകരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends