ഒക്ടോബറില്‍ തുടങ്ങിയ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയില്‍ ഇതുവരെയായി സന്ദര്‍ശകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായി അധികൃതര്‍. ആദ്യ ദിനം മുതല്‍ മേഖലയിലേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയും സന്ദര്‍ശകരുടെ പ്രധാന കേന്ദ്രമായി മാറിയ എക്സ്പോയില്‍ ഏഷ്യന്‍ കപ്പ് വേളയിലും സന്ദര്‍ശക തിരക്കേറി.
ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 25 ലക്ഷം സന്ദര്‍ശകരെത്തിയതായി എക്സ്പോ ദോഹ സെക്രട്ടറി മുഹമ്മദ് അല്‍ഖൂരി പറഞ്ഞു.
ഏറ്റവും മികച്ച കാലാവസ്ഥ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന ഘടകമായെന്നും അല്‍ഖൂരി ചൂണ്ടിക്കാട്ടി.