ഖത്തറില്‍ പട്ടങ്ങളുടെ ഉത്സവം നാളെ മുതല്‍

ഖത്തറില്‍ പട്ടങ്ങളുടെ ഉത്സവം നാളെ മുതല്‍
ദോഹ തുറമുഖത്ത് ഖത്തര്‍ കൈറ്റ് ഫെസ്റ്റിവലിന് നാളെ തുടക്കം. ഫെബ്രുവരി 3 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ പട്ടങ്ങളുടെ പ്രദര്‍ശനത്തിന് പുറമേ സന്ദര്‍ശകര്‍ക്കായി സാംസ്‌കാരിക കുടുംബ സൗഹൃദ പരിപാടികളുമുണ്ടാകും.

ദോഹ തുറമുഖത്തെ ക്രൂസ് ടെര്‍മിനലിന് മുന്‍വശത്താണ് ഫെസ്റ്റിവല്‍ നടക്കുന്നത്. കപ്പല്‍ ടൂറിസം പുരോഗമിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്കും മികച്ച ആസ്വാദനം ഉറപ്പാക്കാന്‍ ഫെസ്റ്റിവലിന് കഴിയും.

ഫെസ്റ്റിവലിന്റെ ഭാഗമായി പട്ടം നിര്‍മ്മിക്കുന്നതിന്റെ ശില്‍പശാല, കലാ കരകൗശല സാമഗ്രികള്‍ പട്ടം പറത്തല്‍ മത്സരം എന്നിവയും നടക്കും.

രാജ്യാന്തര തലത്തിലെ പട്ടം പറത്തല്‍ വിദഗ്ധരും ഫെസ്റ്റിവലിലെത്തും.

Other News in this category



4malayalees Recommends