നാളെ മെട്രോ രാവിലെ പത്തു മുതല്‍

നാളെ മെട്രോ രാവിലെ പത്തു മുതല്‍
ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ മത്സരം നടക്കുന്ന വെള്ളിയാഴ്ച ദോഹ മെട്രോ രാവിലെ പത്തുമുതല്‍ ഓടിതുടങ്ങും. ആരാധകര്‍ക്ക് മത്സര വേദികളിലെത്താനുള്ള സൗകര്യം കണക്കിലെടുത്താനാണ് വെള്ളിയാഴ്ച നേരത്തെ സര്‍വീസ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 2.30 ന് അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ തജികിസ്താനും ജോര്‍ഡനും തമ്മിലെ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് തുടക്കം കുറിക്കുന്നത്. മാച്ച് ടിക്കറ്റുള്ള ആരാധകര്‍ക്ക് ഫ്രീഡേ പാസ് വാങ്ങി സൗജന്യ യാത്ര നടത്താം.

Other News in this category



4malayalees Recommends