കുവൈത്തില്‍ എല്ലാ പൗരന്മാരും പ്രവാസികളും മൂന്നു മാസത്തിനുള്ളില്‍ വിരലടയാളം നല്‍കാന്‍ നിര്‍ദേശം

കുവൈത്തില്‍ എല്ലാ പൗരന്മാരും പ്രവാസികളും മൂന്നു മാസത്തിനുള്ളില്‍ വിരലടയാളം നല്‍കാന്‍ നിര്‍ദേശം
സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ നിവാസികളും മൂന്നു മാസത്തിനുള്ളില്‍ വിരലടയാളം നല്‍കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് എല്ലായിടത്തും വിരലടയാളം സ്വീകരിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. വിരലടയാളം നല്‍കാത്തവര്‍ക്ക് 2024 ജൂണ്‍ മുതല്‍ സര്‍ക്കാരില്‍ നിന്നുള്ള സേവനങ്ങള്‍ തടയുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

വരുന്ന മാര്‍ച്ച് ഒന്നു മുതലാണ് വിരലടയാളം നല്‍കേണ്ടത്. മെയ് 31 വരെയാണ് ഇതുനുള്ള സമയം. ഈ കാലാവധിക്കുള്ളില്‍ വിരലടയാളം നല്‍കിയില്ലെങ്കില്‍ ആ വിഭാഗത്തില്‍ വരുന്നവരുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. വിദേശികള്‍ക്കുള്ള താമസരേഖ പുതുക്കല്‍, റീ എന്‍ട്രി പോലുള്ള സേവനങ്ങളും തടയപ്പെടും.

വിരലടയാളം സ്വീകരിക്കുന്നതിന് അതിര്‍ത്തി ചെക്ക് പോയിന്റുകളിലും കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലും രാജ്യത്തെ വിവിധ മേഖലകളിലെ കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends