കുവൈറ്റ് ദേശീയ ദിനം: 912 തടവുകാര്‍ക്ക് മാപ്പുനല്‍കി

കുവൈറ്റ് ദേശീയ ദിനം: 912 തടവുകാര്‍ക്ക് മാപ്പുനല്‍കി
രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാര്‍ക്ക് മാപ്പുനല്‍കി മോചിപ്പിക്കാന്‍ ഒരുങ്ങി കുവൈറ്റ്. 912 തടവുകാരെ ജയില്‍ മോചിതരാക്കുമെന്ന് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അറിയിച്ചു. ഇതില്‍ 214 തടവുകാരെ ഉടന്‍തന്നെ മോചിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയായിരുന്നു കുവൈറ്റ് 63ാമത് ദേശീയ ദിനം ആഘോഷിച്ചത്. കൂടാതെ മറ്റ് തടവുകാര്‍ക്ക് നല്‍കിയ ശിക്ഷയിലും പിഴയിലും ഇളവ് നല്‍കാനും ഇതോടൊപ്പം തീരുമാനിച്ചു.

നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തടവുകാരുടെ ശിക്ഷ പരിമിതപ്പെടുത്താനുള്ള തീരുമാനം. ഇളവ് ലഭിക്കുന്നതിനുള്ള എല്ലാ വ്യവസ്ഥകളും ഇവര്‍ പാലിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Other News in this category



4malayalees Recommends