കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ചത് 269 പേര്
കുവൈത്തില്‍ 2023 ല്‍ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമ ലംഘനങ്ങള്‍ നടന്നതായും വാഹനാപകടങ്ങളില്‍ 269 പേര് മരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ലെ ഏകീകൃത ഗള്‍ഫ് ട്രാഫിക് വീക്കുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ നവാഫ് അല്‍ ഹയാന് ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
വേഗത പരിധി കവിഞ്ഞതില്‍ ആണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടന്നത് 40 ലക്ഷത്തിലധികം വരുമിത്. ചുവന്ന ലൈറ്റ് കടന്ന കേസുകള്‍ 8.5 ലക്ഷത്തില്‍ അധികമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് 3 ലക്ഷമാണ്.