കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും
കുവൈറ്റില്‍ ഏപ്രില്‍ നാലിന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. ദേശീയ അസംബ്ലിയിലേക്ക് മല്‍സരിക്കുന്നവര്‍ക്ക് മാര്‍ച്ച് 4 തിങ്കളാഴ്ച മുതല്‍ നാമനിര്‍ദേശം സമര്‍പ്പിക്കാമെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സി (കുന) റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ നാലിനാണ് ദേശീയ അസംബ്ലിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്. അപ്രതീക്ഷിതമായി കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് പാര്‍ലമെന്റ് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 15നാണ് കൗണ്‍സില്‍ പിരിച്ചുവിട്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Other News in this category



4malayalees Recommends