ട്രംപ് സ്ത്രീകളുടെ ശരീരത്തെ പരിഹസിക്കുന്നു, നമ്മുടെ നേട്ടങ്ങളെ അപമാനിക്കുന്നു, വിജയിപ്പിക്കാന്‍ കഴിയില്ല ; രൂക്ഷ വിമര്‍ശനവുമായി ജില് ബൈഡന്
യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില് ബൈഡന്. ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളുടെ അസ്തിത്വത്തെ വിലകുറച്ച് കാണുന്നു. സ്ത്രീകളുടെ ശരീരത്തെ പരിഹസിക്കുന്നു, നമ്മുടെ നേട്ടങ്ങളെ അനാദരിക്കുന്നു. ട്രംപ് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും അപകടകാരിയാണ്. അദ്ദേഹത്തെ വിജയിക്കാന്‍ നമ്മള്‍ക്ക് കഴിയില്ല. അതേസമയം ജോ സ്ത്രീകളെ ആദരിക്കുകയും അവരെ പ്രധാനപ്പെട്ടവരായി പ്രതിഷ്ഠിച്ചുവെന്നതില് ഞാന്‍ അഭിമാനിക്കുന്നു, ജില് ബൈഡന് പറഞ്ഞു.
വിമന്‍ ഫോര്‍ ബൈഡന് എന്ന പരിപാടിക്ക് തുടക്കമിടാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത് അരിസോണ ആണെന്നത് യാദൃശ്ചികമല്ല. കാരണം നാലു വര്‍ഷം മുമ്പ് അരിസോനയാണ് ഞങ്ങളെ വൈറ്റ് ഹൗസില്‍ എത്തിച്ചതെന്ന് ജോ ബൈഡന് ജനക്കൂട്ടത്തോട് പറഞ്ഞു.
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരെ സംഘടിപ്പിക്കുന്നതിനും അണി നിരക്കുന്നതിനുള്ള മികച്ച പ്രവര്‍ത്തനങ്ങളുമായി ജില് ബൈഡന് മുന്നേറുകയാണ്.