ഗാസയില്‍ തുറമുഖം നിര്‍മ്മിക്കാന്‍ ആയിരം യുഎസ് സൈനികരെ വിന്യസിക്കും ; 60 ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് പെന്റഗണ്‍

ഗാസയില്‍ തുറമുഖം നിര്‍മ്മിക്കാന്‍ ആയിരം യുഎസ് സൈനികരെ വിന്യസിക്കും ; 60 ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് പെന്റഗണ്‍
മാനുഷിക സഹായ വിതരണത്തിനായി ഗാസയില്‍ താല്‍ക്കാലിക തുറമുഖം നിര്‍മ്മിക്കുന്നതിന് ആയിരം യുഎസ് സൈനികരെ വിന്യസിക്കുമെന്ന് പ്രതിരോധമന്ത്രാലയം പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍. ഫ്‌ളോട്ടിങ് തുറമുഖ സംവിധാനത്തിനായുള്ള ആസൂത്രണം പ്രാരംഭ ഘട്ടത്തിലാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 60 ദിവസം വരെ എടുക്കുമെന്നും റൈഡര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ട് ഭാഗങ്ങളായി തീരക്കടലിലാണ് തുറമുഖം ഒരുക്കുക. സഹായങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന ഫ്‌ളോട്ടിങ് ബാര്‍ജും 1800 അടി നീളമുള്ള കോസ്വേയുമാണ് നിര്‍മ്മിക്കുക. എന്നാല്‍ തുറമുഖ നിര്‍മ്മാണത്തിന് ഒരു യുഎസ് സൈനികന്‍ പോലും ഗാസയില്‍ പ്രവേശിക്കില്ലെന്ന് റൈഡര്‍ പറഞ്ഞു.

അതേസമയം കോസ്വേയില്‍ നിന്ന് ആരാണ് സാധനങ്ങള്‍ കരയിലേക്ക് കൊണ്ടുപോകുന്നത് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തുറമുഖം നിര്‍മ്മിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.ഗസയിലേക്കുള്ള മാനുഷിക സഹായം വിലപേശലിന് ഉപയോഗിക്കരുതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇസ്രയേലിനോടായി അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends