യുവ ഇന്ത്യന്‍ ഡോക്ടര്‍ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ ട്രക്കിംഗിനിടെ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു

യുവ ഇന്ത്യന്‍ ഡോക്ടര്‍ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ ട്രക്കിംഗിനിടെ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു
ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ വംശജയായ യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. 23-കാരി ഉജ്വല വെമുറുവാണ് ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡിലുള്ള ലാമിംഗ്ടണ്‍ നാഷണല്‍ പാര്‍ക്കിലെ യാന്‍ബാകൂചി വെള്ളച്ചാട്ടത്തില്‍ ട്രക്കിംഗ് നടത്തുന്നതിനിടെ അപകടത്തില്‍ പെട്ടത്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ വേരുകളുള്ള ഉജ്വല ട്രക്കിംഗിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. ഗോള്‍ഡ് കോസ്റ്റിലെ ബോണ്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ഉജ്വല റോയല്‍ ബ്രിസ്‌ബെയിന്‍ വുമണ്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത് വരികയായിരുന്നു.

നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയയില്‍ താമസം ഉറപ്പിച്ചവരാണ് ഉജ്വലയുടെ മാതാപിതാക്കളായ വെര്‍മുറു വെങ്കിടേശ്വര റാവുവും, മൈഥിലിയും. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ് വരികയാണ്.

Other News in this category



4malayalees Recommends