ഓസ്‌ട്രേലിയയില്‍ 36 കാരിയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭര്‍ത്താവ് ; മകനെ നാട്ടിലെത്തി ഭാര്യവീട്ടില്‍ ഏല്‍പ്പിച്ചു ;മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ തുടങ്ങി

ഓസ്‌ട്രേലിയയില്‍ 36 കാരിയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭര്‍ത്താവ് ; മകനെ നാട്ടിലെത്തി ഭാര്യവീട്ടില്‍ ഏല്‍പ്പിച്ചു ;മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ തുടങ്ങി
ഓസട്രേലിയയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടില്‍ കൊണ്ടേല്‍പ്പിച്ച് യുവാവ്. ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. മൃതദേഹം വീടിന് സമീപത്തെ റോഡിലുള്ള വേസ്റ്റ്ബിന്നില്‍ നിക്ഷേപിച്ച നിലയിലായിരുന്നു.


ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏല്‍പ്പിക്കുകയും ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയും ചെയ്തതായാണ് വിവരം. ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി എംഎല്‍എ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തേയും കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

Other News in this category



4malayalees Recommends