സിഡ്‌നിയില്‍ നിന്ന് കാണാതായ 12 കാരനെ കണ്ടെത്തി

സിഡ്‌നിയില്‍ നിന്ന് കാണാതായ 12 കാരനെ കണ്ടെത്തി
പടിഞ്ഞാറന്‍ സിഡ്‌നിയില്‍ നിന്ന് കാണാതായ 12 കാരനെ ഒടുവില്‍ കണ്ടെത്തി. ഓട്ടിസം ബാധിതനായ കുട്ടിയ്ക്കായി കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു.

ഓബര്‍ണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ നിന്ന് സ്റ്റേഷന്‍ റോഡിലേക്കും ഓബര്‍ണിലെ റോസണ്‍ സ്ട്രീറ്റിലേക്കും പോകുന്ന വഴിയാണ് ഹുസൈന്‍ അല്‍ മന്‍സൂരിയെ കാണാതായത്. ഓബര്‍ണിലെ മെഡിക്കല്‍ സെന്റര്‍ ജീവനക്കാരനാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ന്യൂസൗത്ത് വെയില്‍ പൊലീസ് അറിയിച്ചു.

ആബര്‍ണ്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയായിരുന്നു മെഡിക്കല്‍ സെന്റര്‍.

കുട്ടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പൊലീസ് ആശങ്ക നേരത്തെ പങ്കുവച്ചിരുന്നു.പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയില്‍ മാറ്റിയിരുന്നു. കുട്ടിയെ കണ്ടെത്താനായതില്‍ കുടുംബം സന്തോഷം പങ്കുവച്ചു.

100 എസ്ഇഎസ് വോളന്റിയര്‍മാരും നൂറോളം പൊതുജനങ്ങളും 200 ഓളം സന്നദ്ധപ്രവര്‍ത്തകരും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹുസൈനായി തെരച്ചില്‍ നടത്തിയിരുന്നു.

Other News in this category



4malayalees Recommends