പലസ്തീന്‍ സ്വാതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് സ്വയം തീ കൊളുത്തി മരിച്ച യുഎസ് സൈനികന് ആദരം ; പലസ്തീനിലെ ജെറികോ നഗരത്തിലെ തെരുവിന് ആരോണ്‍ ബുഷ്‌നെലിന്റെ പേര്

പലസ്തീന്‍ സ്വാതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് സ്വയം തീ കൊളുത്തി മരിച്ച യുഎസ് സൈനികന് ആദരം ; പലസ്തീനിലെ ജെറികോ നഗരത്തിലെ തെരുവിന് ആരോണ്‍ ബുഷ്‌നെലിന്റെ പേര്
ജെറികോ നഗരത്തിലെ തെരുവിന് സ്വയം തീ കൊളുത്തി മരിച്ച യുസ് സൈനികന്‍ ആരോണ്‍ ബുഷ്‌നെലിന്റെ പേരു നല്‍കി. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് പേരു നല്‍കിയത്. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആസൂത്രിത വംശഹ്യയില്‍ പ്രതിഷേധിച്ചാണ് വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ ആരോണ്‍ ബുഷ്‌നെല്‍ സ്വയം തീ കൊളുത്തിയത്. 25 വയസ്സുള്ള ബുഷ്‌നെല്‍ ഇസ്രയേലി എംബസിക്ക് മുന്നില്‍ സൈനിക യൂണിഫോമിലെത്തിയാണ് ആത്മഹത്യ ചെയ്തത്.

തെരുവിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ജെറികോ മേയര്‍ അബ്ദുല്‍ കരിം സിദിര്‍ ആരോണ്‍ ബുഷ്‌നെലിനെ അനനുസ്മരിച്ചു. ഞങ്ങള്‍ക്ക് അദ്ദേഹത്തെയോ അദ്ദേഹത്തിന് ഞങ്ങളെയോ അറിയില്ല. ഞങ്ങള്‍ക്കിടയില്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഗാസയ്ക്ക് നേര്‍്ക്കുള്ള ക്രൂരതകള്‍ക്കെതിരേയും സ്വാതന്ത്രത്തിനായും ഞങ്ങള്‍ ഒരുമിച്ചു നിന്നു, അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ സ്വാതന്ത്രം ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത ആരോണ്‍ വംശഹത്യയില്‍ പങ്കാളിയാകില്ലെന്ന് അറിയിച്ചാണ് തീ കൊളുത്തിയത്. ശരീരമാകെ തീ ആളിപ്പടരുമ്പോഴും പലസ്തീനെ സ്വതന്ത്രമാക്കുക എന്ന് ആരോണ്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സംഭവത്തിന് പിന്നാലെ യുഎസ് പലസ്തീനിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതല്‍ സഹായ പ്രഖ്യാപനങ്ങള്‍ നടത്തി.

Other News in this category



4malayalees Recommends