യുവ ടിക് ടോക് താരത്തിന്റെ മരണം വേദനയാകുന്നു,അനുശോചനവുമായി ഫോളോവേഴ്‌സ്; വാര്‍ത്ത പങ്കുവെച്ച് ലിയയുടെ സുഹൃത്ത്

യുവ ടിക് ടോക് താരത്തിന്റെ മരണം വേദനയാകുന്നു,അനുശോചനവുമായി ഫോളോവേഴ്‌സ്;  വാര്‍ത്ത പങ്കുവെച്ച് ലിയയുടെ സുഹൃത്ത്
ക്യാന്‍സര്‍ ബാധിതയായ യുവ ടിക് ടോക് താരം ലിയ സ്മിത്ത് അന്തരിച്ചു. 22 വയസ്സായിരുന്നു. യുവാക്കളെ കൂടുതലായി ബാധിക്കുന്ന എവിങ്ങ്‌സ് സാര്‍കോമ എന്ന അപൂര്‍വ കാന്‍സറായിരുന്നു ലിയ സ്മിത്തിന് ബാധിച്ചിരുന്നത്. നേരത്തെ ക്യാന്‍സറോട് പോരാടുന്ന തന്റെ അനുഭവങ്ങള്‍ ഇവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

മാര്‍ച്ച് 11നാണ് ലിയ സ്മിത്ത് ചികിത്സയിലിരിക്കെ മരിച്ചതെന്ന് അവരുടെ സുഹൃത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. നിരവധി പേരാണ് ലിയയ്ക്ക് അനുശോചനം രേഖപ്പെടുത്തി രം?ഗത്തെത്തിയത്. ലിയയെ ഒരിയ്ക്കലും മറക്കാനാവില്ല. എല്ലാവരും ലിയയെക്കുറിച്ച് സംസാരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവള്‍ എല്ലാവരേയും എത്രത്തോളം സഹായിച്ചുവെന്നും സുഹൃത്ത് പറഞ്ഞു. ചികിത്സക്കിടെ ലിയയുടെ ഫോളോവേഴ്‌സ് പങ്കുവെച്ച കമന്റുകളും സുഹൃത്ത് വായിച്ചു. ലിയ സ്മിത്ത് അതിശയിപ്പിക്കുന്നവളും ശക്തയുമായിരുന്നു എന്നാണ് മറ്റൊരു ടിക് ടോക് താരം പങ്കുവെച്ചത്.

രോഗ നിര്‍ണ്ണയത്തിന് മുമ്പ് അവളുടെ പത്തുമാസത്തോളം നീണ്ടുനിന്ന നടുവേദനയ്ക്കുള്ള ചികിത്സയെക്കുറിച്ച് ലിയ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇടത് കാലിന് പെട്ടെന്നുള്ള മരവിപ്പ് പ്രത്യക്ഷപ്പെട്ടതാണ് രോഗ നിര്‍ണയത്തിലേക്ക് വഴിവെച്ചത്.


Other News in this category



4malayalees Recommends