താല്‍ക്കാലിക ഡോക്ടര്‍ക്ക് ഷിഫ്റ്റിന് 850 പൗണ്ട് വരെ ചാര്‍ജ്ജ്; ലോക്കം ഡോക്ടര്‍മാരെ അമിതമായി ആശ്രയിച്ച് എന്‍എച്ച്എസ് ആശുപത്രികള്‍; പ്രോട്ടോകോളും, പ്രൊസീജ്യറുകളും പരിചിതമല്ലാത്തത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്

താല്‍ക്കാലിക ഡോക്ടര്‍ക്ക് ഷിഫ്റ്റിന് 850 പൗണ്ട് വരെ ചാര്‍ജ്ജ്; ലോക്കം ഡോക്ടര്‍മാരെ അമിതമായി ആശ്രയിച്ച് എന്‍എച്ച്എസ് ആശുപത്രികള്‍; പ്രോട്ടോകോളും, പ്രൊസീജ്യറുകളും പരിചിതമല്ലാത്തത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്
താല്‍ക്കാലിക ഡോക്ടര്‍മാരെ അമിതമായി ആശ്രയിക്കുന്ന ആശുപത്രികള്‍ രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് എന്‍എച്ച്എസ് പ്രാക്ടീസ് നടത്തിയ പഠനം കണ്ടെത്തി. ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക ജീവനക്കാര്‍ സുപ്രധാന ശ്രോതസ്സുകളായി മാറുന്നുണ്ടെങ്കിലും, പ്രോട്ടോകോളും, പ്രൊസീജ്യറുകളും പരിചിതമല്ലെന്നത് രോഗികളുടെ സുരക്ഷയ്ക്ക് സുപ്രധാന വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

റസിഡന്റ് സ്റ്റാഫുകള്‍ മൂലം ഒറ്റപ്പെടലും, പേടി മാത്രമെന്ന് മുദ്രകുത്തലും നേരിട്ട നിരവധി രോഗികളുണ്ടെന്നും, ഇത് ശത്രുതാമനോഭാവമുള്ള അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസ്ഥ മൂലം തെറ്റുകള്‍ സംഭവിച്ചാല്‍ അത് മറ്റുള്ളവരുടെ മേല്‍ പഴി ചാരുന്ന രീതി രൂപം കൊള്ളുകയും, പരിചരണം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ തടസ്സപ്പെടുത്തുകയും ചെയ്തതായി ഗവേഷകര്‍ പറഞ്ഞു.

ഇത്തരം പ്രൊഫഷണലുകളെ ഉപയോഗിക്കുന്നതിനെ കുറിച്ച് എന്‍എച്ച്എസ് നേതാക്കള്‍ പുനരാലോചിക്കണമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ലോക്കം വര്‍ക്കിംഗ് സംവിധാനങ്ങള്‍ രോഗികളുടെ സുരക്ഷയെയും, പരിചരണത്തിന്റെ മേന്മയെയും ബാധിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയത്. ലോക്കം ഡോക്ടര്‍മാരെയും, ഏജന്‍സികളെയും, സ്ഥിരമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, രോഗികള്‍ എന്നിവരെയാണ് ഇന്റര്‍വ്യൂ ചെയ്തത്.

പ്രൈമറി, സെക്കന്‍ഡറി കെയര്‍ സംവിധാനങ്ങളിലെ ജോലിക്കാരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. പരിചിതമല്ലാത്ത അന്തരീക്ഷത്തില്‍ കാര്യമായ വിവരങ്ങള്‍ നല്‍കാതെ, പിന്തുണയും ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നതായി താല്‍ക്കാലിക ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കമ്പ്യൂട്ടര്‍ മുതല്‍ പോളിസി, പ്രൊസീജ്യര്‍, ബില്‍ഡിംഗ് എന്നിവയിലെ നിയന്ത്രണങ്ങളും, വിലക്കുകളും മൂലം തങ്ങള്‍ക്ക് ജോലി സുരക്ഷിതമായി, ഫലപ്രദമായി ചെയ്യാന്‍ പരിമിതികള്‍ നേരിടുന്നതായി ഇവര്‍ സമ്മതിക്കുന്നു.

Other News in this category



4malayalees Recommends