റുവാന്‍ഡ പ്ലാന്‍ റെഡിയായപ്പോള്‍ അനധികൃത കുടിയേറ്റക്കാരെ കാണാനില്ല! നാടുകടത്തേണ്ട ആയിരക്കണക്കിന് കുടിയേറ്റക്കാരെ കുറിച്ച് വിവരമില്ലെന്ന് സമ്മതിച്ച് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍; നാടുകടത്തല്‍ ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍

റുവാന്‍ഡ പ്ലാന്‍ റെഡിയായപ്പോള്‍ അനധികൃത കുടിയേറ്റക്കാരെ കാണാനില്ല! നാടുകടത്തേണ്ട ആയിരക്കണക്കിന് കുടിയേറ്റക്കാരെ കുറിച്ച് വിവരമില്ലെന്ന് സമ്മതിച്ച് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍; നാടുകടത്തല്‍ ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍
റുവാന്‍ഡയിലേക്ക് നാടുകടത്തേണ്ട ആയിരക്കണക്കിന് കുടിയേറ്റക്കാരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സമ്മതിച്ച് ഹോം ഓഫീസ് അധികൃതര്‍. ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡ 5700 പേരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരില്‍ 2143 പേര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും, ഇവരെ കുറിച്ച് മാത്രമാണ് അറിവുള്ളതെന്നുമാണ് ഹോം സെക്രട്ടറിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിക്കുന്നത്.

ഇതിന് പുറത്തുള്ളവര്‍ ഒളിവില്‍ പോയിരിക്കാനുള്ള സാധ്യതയാണ് നേരിടുന്നതെന്ന് ശ്രോതസ്സുകള്‍ ടൈംസിനോട് പറഞ്ഞു. പാര്‍ലമെന്റില്‍ നാടുകടത്തല്‍ ബില്‍ പാസായതോടെയാണ് അനധികൃത കുടിയേറ്റക്കാര്‍ കാണാമറയത്തേക്ക് പോയത്. അതേസമയം ബാക്കിയുള്ള 3557 പേര്‍ മുങ്ങിയതാകാന്‍ ഇടയില്ലെന്നും, റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പ്രശ്‌നങ്ങളാണെന്നുമാണ് ഹോം ഓഫീസ് ന്യായം.

നിലവില്‍ അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് ഹോം ഓഫീസ് താമസിക്കാന്‍ സ്ഥലവും, ആഴ്ചയില്‍ 48 പൗണ്ട് അലവന്‍സും നല്‍കും. ഓരോ കുടുംബത്തിലെ ഓരോ വ്യക്തിക്ക് വീതം ഭക്ഷണത്തിനും, വസ്ത്രത്തിനുമാണ് ഈ തുക. അടുത്ത 10 മുതല്‍ 12 വരെ ആഴ്ചകളില്‍ റുവാന്‍ഡയിലേക്കുള്ള നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനാക് പറയുന്നത്.

ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറ്റക്കാരെ തടങ്കലിലേക്ക് മാറ്റുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജനുവരി മുതല്‍ 2023 ജൂണ്‍ വരെ കാലയളവില്‍ യുകെയിലേക്ക് അനധികൃതമായി എത്തിയവരാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം.

Other News in this category



4malayalees Recommends