പ്ലയിനോ സെന്റ് പോള്‍സ് പള്ളി ഒ.വി.ബി.എസിന് റവ.ഡി. ജിത്തിന്‍ സഖറിയ നേതൃത്വം നല്‍കും

പ്ലയിനോ സെന്റ് പോള്‍സ് പള്ളി ഒ.വി.ബി.എസിന് റവ.ഡി. ജിത്തിന്‍ സഖറിയ നേതൃത്വം നല്‍കും
പ്ലയിനോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഒ.വി.ബി.എസ് ഈമാസം 25വ്യാഴാഴ്ച മുതല്‍ 28 ഞായറാഴ്ച വരെ വിവിധ പരിപാടികളോടെ നടത്തുന്നു.


'നല്ല ആകാശം തെരഞ്ഞെടുക്കുക' (ലൂക്കോസ് 10: 42) ആണ് ഈവര്‍ഷത്തെ മുഖ്യ ചിന്താവിഷയം. റവ. ഡി. ജിത്തിന്‍ സഖറിയ ഈവര്‍ഷത്തെ ഒ.വി.ബി.എസിനു നേതൃത്വം നല്‍കും. ബൈബിള്‍ ക്ലാസുകള്‍, ഗാനപരിശീലനം, ചിത്രരചന, വിവിധ കലാപരിപാടികള്‍ തുടങ്ങിയ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈവര്‍ഷത്തെ ഒ.വി.ബി.എസ് ക്രമീകരിച്ചിരിക്കുന്നത്.


ഞായറാഴ്ച രാവിലെ 8.30നു വികാരി ഫാ. തോമസ് മാത്യു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികളോടുകൂടി സമാപിക്കുന്നതുമാണ്. ഏവരേയും പരിപാടികളുടെ വിജയത്തിനായി സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. തോമസ് മാത്യു, ട്രസ്റ്റി അരുണ്‍ ചാണ്ടപ്പിള്ള, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.


രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും റവ.ഫാ. തോമസ് മാത്യു (214 597 8604), അരുണ്‍ ചാണ്ടപ്പിള്ള (469 863 2260), ലിന്‍സ് ഫിലിപ്പ് (916 806 9235).
Other News in this category4malayalees Recommends