2018 ജൂലൈ വരെയുള്ള 12 മാസങ്ങള്‍ക്കിടെ കനേഡിയന്‍ ജനസംഖ്യയില്‍ അഞ്ച് ലക്ഷത്തിലധികം പേരുടെ വര്‍ധനവ്; മുഖ്യ കാരണം വര്‍ധിച്ച ഇമിഗ്രേഷന്‍; പിആറുകളും ജോലി- പഠന ആവശ്യങ്ങള്‍ക്കായെത്തിയവരും അഭയാര്‍ത്ഥികളും ജനസംഖ്യ വര്‍ധിപ്പിച്ചു

2018 ജൂലൈ വരെയുള്ള 12 മാസങ്ങള്‍ക്കിടെ കനേഡിയന്‍ ജനസംഖ്യയില്‍ അഞ്ച് ലക്ഷത്തിലധികം പേരുടെ വര്‍ധനവ്; മുഖ്യ കാരണം വര്‍ധിച്ച ഇമിഗ്രേഷന്‍; പിആറുകളും  ജോലി- പഠന ആവശ്യങ്ങള്‍ക്കായെത്തിയവരും അഭയാര്‍ത്ഥികളും ജനസംഖ്യ വര്‍ധിപ്പിച്ചു

കാനഡയിലെ ജനസംഖ്യയില്‍ 2017 ജൂലൈ ഒന്ന് മുതല്‍ 2018 ജൂലൈ ഒന്ന് വരെയുള്ള ഒരു വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം പേരുടെ വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വര്‍ധിച്ച കുടിയേറ്റമാണ് ഇതിന് പ്രധാന കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യ 37 മില്യണായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2017 ജൂലൈ ഒന്ന് മുതല്‍ 2018 ജൂലൈ ഒന്ന് വരെയുള്ള കാലത്തിനിടെയാണ് ജനസംഖ്യയില്‍ 518,588 പേരുടെ പെരുപ്പമുണ്ടായിരിക്കുന്നതെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡ പുറത്ത് വിട്ട വിവരങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയിലെ ജനസംഖ്യയില്‍ ഇക്കാലത്തിനിടെ 1.4 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. 60 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. എക്കണോമിക് ,ഫാമിലി സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഇവിടേക്കെത്തിയ പെര്‍മനന്റ് റെസിഡന്റുകള്‍ അടക്കമുള്ള കുടിയേറ്റക്കാരാണ് ജനസംഖ്യാ വര്‍ധനവില്‍ നിര്‍ണായക സ്വാധീനമായി വര്‍ത്തിച്ചിരിക്കുന്നത്. ഇതിന് പുറമെ ജോലിക്കായും സ്റ്റഡി പെര്‍മിറ്റിലൂടെയും പ്രതീക്ഷിത അസൈലം ക്ലെയിമന്റുകളായും ഇവിടേക്കെത്തിയവരും ജനസംഖ്യാ വര്‍ധനവിന് കാരണമായിരിക്കുന്നു.

രാജ്യത്തെ പ്രായമായവരുടെ എണ്ണം പെരുകി് വരുന്നതിനെ അതിജീവിക്കുന്നതിനായി വര്‍ഷം തോറും ഉയര്‍ന്ന തോതില്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന നയമാണ് കാനഡ വര്‍ഷങ്ങളായി സ്വീകരിച്ച് വരുന്നത്. കാനഡയിലേക്ക് ഇക്കാലത്തിനിടെ കുടിയേറിയവരില്‍ മിക്കവരും ഇമിഗ്രേഷനുള്ള എക്കണോമിക് ചാനലുകളിലൂടെ എത്തിയവരാണ്. കാനഡയിലെ തൊഴില്‍ സേനയിലേക്ക് ചേരാന്‍ തങ്ങള്‍ക്ക് യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന വിദേശികള്‍ക്ക് എക്കണോമിക് ഇമിഗ്രേഷനിലൂടെ ഇവിടേക്ക് അനായാസം എത്താന്‍ സാധിക്കുന്നു. എക്‌സ്പ്രസ് എന്‍ട്രി-ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍, പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ പ്രോഗ്രാമുകള്‍, അറ്റ്‌ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റ് എന്നിവയാണ് കാനഡയിലേക്കെത്തുന്നതിന് സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള ഏറ്റവും ജനകീയമായ ഇമിഗ്രേഷന്‍ പാത്ത് വേകളായി പെരുമ നേടിയിരിക്കുന്നത്.





Other News in this category



4malayalees Recommends