Kuwait

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറുന്നു
പുതുവത്സരം പ്രമാണിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറുന്നു. പുതുവത്സരം അവധിയും വാരാന്ത്യ അവധിയും മൂലം ഡിസംബര്‍ അവസാനവും ജനുവരി ആദ്യവും കൂടുതല്‍ തിരക്കുണ്ടാകും. അവധിക്കാലത്ത് 192000 യാത്രക്കാര്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.  

More »

നിയമവിരുദ്ധ മാര്‍ഗത്തിലൂടെ സ്വന്തമാക്കിയ 66854 വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് കുവൈത്ത് റദ്ദാക്കി
കുവൈത്തില്‍ നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ വിദേശികളെടുത്ത 66854 ഡ്രൈവിങ് ലൈസന്‍സുകള്‍ 12 മാസത്തിനിടെ പിന്‍വലിച്ചതായി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വീസ റദ്ദാക്കി രാജ്യം വിട്ടവരുടേയും ലൈസന്‍സ് റദ്ദാക്കിയവയിലുണ്ട്. പ്രത്യേക സമിതി പഠന വിധേയമാക്കിയാണ് നിയമ വിരുദ്ധമായ ലൈസന്‍സുകള്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷമെങ്കിലും കുവൈത്തില്‍ ജോലി ചെയ്ത കുറഞ്ഞത് അറന്നൂറ് ദിനാര്‍

More »

രാജ്യത്തെ വീട്ടുജോലിക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി കുവൈറ്റ്
രാജ്യത്തെ വീട്ടുജോലിക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി കുവൈറ്റ്. മെഡിക്കല്‍ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മറ്റു രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന

More »

ഗാസയിലേക്ക് ആംബുലന്‍സുകളും പുതപ്പും നല്‍കി കുവൈത്ത്
പലസ്തീന് സഹായവുമായി നാല് ആംബുലന്‍സുകളും ഭക്ഷണ സാധനങ്ങളും പുതപ്പുകളും ഉള്‍പ്പെടെ 40 ടണ്‍ സഹായ സാമഗ്രികളുമായി ചൊവ്വാഴ്ച കുവൈത്തില്‍ നിന്നുള്ള വിമാനം ഈജിപ്തിലെ അല്‍ അരിഷിലെത്തി. ഇതോടെ കുവൈത്ത് അയക്കുന്ന സഹായ വിമാനങ്ങളുടെ എണ്ണം 39 ആയി.  

More »

കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങള്‍ ഡിജിറ്റലായി
കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കി. ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. മൈ ഐഡന്റിറ്റി ആപ് വഴിയായിരിക്കും ഇവ ലഭിക്കുക. ലൈസന്‍സ് കാലാവധി ഒരു വര്‍ഷമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. ജിസിസി രാജ്യങ്ങളില്‍ പകര്‍പ്പിന്റെ പ്രിന്റ്

More »

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏഴു വിദേശികള്‍ക്ക് പത്തു വര്‍ഷം തടവ്
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏഴു വിദേശികള്‍ക്ക് പത്തു വര്‍ഷം തടവ്. പ്രതികളും കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന മൂന്നു സ്ഥാപനങ്ങളും ചേര്‍ന്ന് ആറു കോടി ദിനാര്‍ പിഴ അടക്കാനും കുവൈത്ത് കോടതി ഉത്തരവിട്ടു. വിദേശ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്തുവരുന്ന പ്രതികളുടെ വിശദാംശങ്ങള്‍

More »

കുവൈത്ത് എണ്ണ ഉത്പാദനം വെട്ടിക്കുറക്കും
ജനുവരി 1 മുതല്‍ മാര്‍ച്ച് അവസാനം വരെ കുവൈത്ത് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറക്കും. എണ്ണ ഉത്പാദനം കുറക്കുന്നതിനുള്ള ഒപെക്, ഒപെക് ഇതര സഖ്യത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ സാദ് അല്‍ ബരാക്ക് വ്യക്തമാക്കി. പ്രതിദിനം 135000 ബാരല്‍ ഉത്പാദനമാണ് കുവൈത്ത് സ്വമേധയാ വെട്ടിക്കുറക്കുക. ഇതോടെ കുവൈത്തിന്റെ മൊത്തെ ഉത്പാദനം പ്രതിദിനം 2.413 ദശലക്ഷം

More »

കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നു മാസത്തേക്ക് സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചു
കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നു മാസത്തേക്ക് സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങള്‍ക്കുള്ള വിലക്കിന് പുറമേ സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍സബാഹ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ഉടന്‍ പ്രാബല്യത്തില്‍

More »

മലയാളി യുവാവ് കുവൈത്തില്‍ അപകടത്തില്‍ മരിച്ചു
തിരുവല്ല വെണ്‍പാല മോടിയില്‍ എം എ തോമസിന്റെ മകന്‍ ടോമി തോമസ് (46) കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം നാളെ 12 ന് വെണ്‍പാല സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ ഭാര്യ, നിലമ്പൂര്‍ കവളമുക്കട്ട മാംങ്കോണത്ത് പുത്തന്‍വീട്ടില്‍ സിനി തോമസ്  മക്കള്‍ അലന്‍ തോമസ്, കെവിന്‍

More »

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858

കുവൈറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് സൗദിയിലെത്താം

കുവൈത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ സൗദിയില്‍ എത്തുന്ന റെയില്‍വേ ലിങ്കിന്റെ ആദ്യ ഘട്ട പഠനം അടുത്ത മൂന്ന് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ നിന്ന് (അല്‍ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന