USA

ഇന്ത്യ യുഎസുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്, പക്ഷെ അമേരിക്ക ദുര്‍ബലരാണെന്നാണ് അവര്‍ കരുതുന്നതെന്ന് നിക്കി ഹേലി
ഇന്ത്യ യുഎസുമായി പങ്കാളിത്തത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ യുഎസ് നിലവില്‍ ദുര്‍ബലമാണെന്ന് കരുതുന്നതെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന നിക്കി ഹേലി. അവര്‍ ഇന്ത്യയുമായി ഇടപഴകിയിട്ടുണ്ട്, പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യയുഎസുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്. അവര്‍ റഷ്യയുമായി അത്തരമൊരു പങ്കാളിത്തം ആഗ്രഹിക്കുന്നില്ല. പ്രശ്‌നം എന്നതാണെന്നുവച്ചാല്‍ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. നമുക്ക് നയിക്കാന്‍ സാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നില്ല. നമ്മള്‍ ദുര്‍ബലരാണെന്നാണ് അവര്‍ കരുതുന്നത്. ഇന്ത്യ എല്ലായ്‌പ്പോഴും നയചാതുരിയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരാണ്. അവര്‍ അങ്ങനെ തന്നെ ഇപ്പോഴും ചെയ്യുന്നു, റഷ്യയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നു. കാരണം അവിടെ നിന്നാണ് സൈനിക ഉപകരണങ്ങള്‍ അവര്‍ക്ക്

More »

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ; ആയുധധാരികളായ അക്രമികള്‍ യുവാവിന്റെ ഫോണും മോഷ്ടിച്ചു ; സഹായം തേടി വിദ്യാര്‍ഥി
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. ഹൈദരാബാദ് ലാന്‍ഗര്‍ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിര്‍ അലിയെയാണ് നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. ചിക്കാഗോയിലെ നോര്‍ത്ത് കാംബലിലാണ് സംഭവം. ആയുധധാരികളായ അക്രമികള്‍ യുവാവിന്റെ ഫോണും മോഷ്ടിച്ചു. ചിക്കാഗോയിലെ അദ്ദേഹത്തിന്റെ വീടിന് സമീപം മൂന്ന് അക്രമികള്‍ അദ്ദേഹത്തെ പിന്തുടരുന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

More »

പിഞ്ചു കുഞ്ഞിനെ കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു, കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
പിഞ്ചു കുഞ്ഞിനെ കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചെന്ന കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2022 ജൂലൈ 27 ന് ബൗലെഗിലെ പഴയ സ്റ്റേറ്റ് ഹൈവേ 99ന്റെ ഒഴിഞ്ഞ സ്ഥലത്തെ കുഴിയില്‍ നിന്നാണ് കൊല്ലപ്പെട്ട കാലേബ് ജെന്നിംഗ്‌സിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാലേബിന്റെ പിതാവ് ചാഡ്

More »

സൗത്ത് കരോലൈനയിലെ പ്രൈമറി വിജയം നെവാഡയിലും തുടരാന്‍ ജോ ബൈഡന്‍
സൗത്ത് കരോലൈനയിലെ പ്രൈമറി വിജയത്തിന് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡെമോക്രറ്റിക് പ്രൈമറി നടക്കുന്ന നെവാഡയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പാര്‍ട്ടി ആദ്യ പ്രൈമറി സൗത്ത് കരോലൈനയില്‍ തന്നെ നടത്തണമെന്ന ബൈഡന്റെ നിര്‍ബന്ധം ഉദ്ദേശിച്ച ഫലം കണ്ടതില്‍ ബൈഡനും പാര്‍ട്ടിയും തൃപ്തരാണ്. 2020ല്‍ നടന്ന പ്രൈമറിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ മൂന്നു ശതമാനത്തില്‍ കുറവ്

More »

ഗാസയിലെ ആക്രമണങ്ങളെ പിന്തുണക്കരുത്, അമേരിക്കയില്‍ ജോ ബൈഡന്റെ ജനപ്രീതി കുറയുന്നു
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആസൂത്രിത വംശഹത്യ ഏറെ ദൂരം പോയതായി അമേരിക്കയിലെ നല്ലൊരു ശതമാനം മുതിര്‍ന്നവരും വിശ്വസിക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ്സും എന്‍ ഒ ആര്‍ സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് റിസര്‍ച്ചും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ജനപ്രീതി കുത്തനെ

More »

വീസ നിരക്ക് യുഎസ് കുത്തനെ ഉയര്‍ത്തി ; 2016 ന് ശേഷം ഇതാദ്യം ; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി തീരുമാനം
യുഎസ് നോണ്‍ ഇമിഗ്രന്റ് (താല്‍ക്കാലിക) വീസകള്‍ക്ക് ഫീസ് കുത്തനെ ഉയര്‍ത്തി. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എച്ച് 1 ബി, എല്‍ 1 , ഇബി 5 വീസകള്‍ക്കാണ് നിരക്ക് ഉയര്‍ത്തിയത്. 2016 നു ശേഷമുള്ള ആദ്യ വര്‍ധനയാണിത്. ഏപ്രില്‍ 1ന് പ്രാബല്യത്തിലാകും. ടെക്‌നോളജി മേഖലയില്‍ യുഎസ് കമ്പനികള്‍ വിദേശകളെ നിയമിക്കാന്‍ ഉപയോഗിക്കുന്ന എച്ച് 1 ബി വീസയുടെ അപേക്ഷാ നിരക്ക് (ഫോം 1-129) 460 ഡോളറില്‍

More »

യുഎസിലെ ഇന്ത്യക്കാരുള്‍പ്പെടെ എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം ; രാജ്യം വിടാതെ വീസ പുതുക്കിയാല്‍ മെച്ചങ്ങളേറെ
എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് രാജ്യം വിടാതെ തന്നെ ഇനി വീസ പുതുക്കാന്‍ അപേക്ഷ നല്‍കാം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ് സൈറ്റ് മുഖേന അപേക്ഷിക്കാം. വീസ പുതുക്കാന്‍ ഇനി സ്വന്തം രാജ്യത്തിലേക്ക് പോകേണ്ടതില്ല. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചതാണ് പദ്ധതി. ഐടി

More »

കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുന്നു, സര്‍ക്കാരിനോടുള്ള വിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊലപ്പെടുത്തി മകന്‍ ; വീഡിയോ യൂട്യൂബിലിട്ടു !
ഭരണകൂടത്തോടുള്ള ആശയപരമായ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊന്ന് മകന്‍. അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് സംഭവം. 68കാരനായ സര്‍ക്കാര്‍ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. 32കാരനായ ജസ്റ്റിന്‍ മോഹ് ആണ് പിതാവായ മൈക്കലിനെ ഇവരുടെ മിഡില്‍ടണിലെ വീട്ടില്‍ വച്ച് തലയറുത്ത് കൊന്നത്.  അനധികൃത കുടിയേറ്റത്തെ ബൈഡന്‍ അനുകൂലിക്കുന്നുവെന്നും കുടിയേറ്റക്കാര്‍

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു ; നിരന്തരം സഹായിച്ചിരുന്നയാളുടെ ക്രൂരതയില്‍ ഞെട്ടല്‍
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി തലയ്ക്കടിയേറ്റ്  കൊല്ലപ്പെട്ടു. ഹരിയാനയിലെ പഞ്ചകുല സ്വദേശിയായ വിവേക് സൈനിയാണ് അമേരിക്കയിലെ ജോര്‍ജിയ സ്റ്റേറ്റിലുള്ള ലിത്തോണിയയില്‍ കൊല്ലപ്പെട്ടത്. എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന വിവേക് സൈനി ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ പാര്‍ട് ടൈം ക്ലര്‍ക്കായി ജോലി ചെയ്തിരുന്നു. ജോലി സ്ഥലത്തിന് സമീപം അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ലഹരിക്കടിമയായ

More »

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്