Australia
വിക്ടോറിയയില്‍ കോവിഡ് പുതിയ കേസുകള്‍ പെരുകി വരുന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ സാമൂഹിക വ്യാപനം പിടിച്ച് കെട്ടുന്നതിനാണ് അധികൃതര്‍ മുന്‍ഗണനയേകുന്നത്. 14 ദിവസം മുമ്പ് വെറും മൂന്ന് കൊറോണ കേസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 23 കേസുകളാണ് സ്‌റ്റേറ്റില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ സ്‌റ്റേറ്റില്‍ 160 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന് മുമ്പ് ഏപ്രില്‍ 9ന് അവസാനിച്ച ആഴ്ചയിലായിരുന്നു ഇവിടെ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരുന്നത്.ഇതിന് മുമ്പ് വിദേശത്ത് നിന്നെത്തിയവരിലായിരുന്നു കൊറോണ ഇവിടെ സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇന്ന് വിക്ടോറിയന്‍ മണ്ണില്‍ വച്ച് രോഗം സ്ഥിരീകരിച്ചവര്‍ പെരുകുന്നതാണ് കനത്ത ഭീഷണിയുയര്‍ത്തുന്നത്.എന്നാല്‍ വിദേശത്ത് നിന്നുമെത്തിയ കേസുകള്‍ പെരുകുന്നതിനേക്കാളും
ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളില്‍ കടുത്ത ശൈത്യം അസാധാരണമായ തോതില്‍ അനുഭവപ്പെടുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ക്യൂന്‍സ്ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് രാവിലെ നെഗറ്റീവ് താപനിലയായിരുന്നു അനുഭവപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും തണുത്ത പ്രഭാതങ്ങളിലൊന്നായിരുന്നു ക്യൂന്‍സ്ലാന്‍ഡുകാര്‍ ഇന്ന്
ഓസ്‌ട്രേലിയിലെ മിക്ക സ്‌റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും കൊറോണയെ തല്‍ക്കാലം പിടിച്ച് കെട്ടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് നിന്നും വൈറസ് എവിടേക്കും പോയിട്ടില്ലെന്നും ഏത് സമയത്തും വ്യാപിക്കാന്‍ തയ്യാറായി നിലയുറപ്പിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പേകി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. വിക്ടോറിയയില്‍ സമീപ ആഴ്ചകളിലായി വൈറസ് വ്യാപനം വീണ്ടും
ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഡ്‌നിയിലെ കാംഡെന്‍ ഹൈസ്‌കൂള്‍ പൂട്ടിയെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ എല്ലാ കുട്ടികളും വീട്ടില്‍ നിന്നും പഠിക്കാനാണ് കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്.ഇയര്‍7 ലെ വിദ്യാര്‍ത്തിക്കാണ് കൊറോണ സ്തിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ വിദ്യാര്‍ത്ഥിക്ക് പോസിറ്റീവ്
വിക്ടോറിയ വരാനിരിക്കുന്ന പത്ത് ദിവസങ്ങള്‍ക്കകം ഒരു ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.സമീപ ദിവസങ്ങളിലായി സ്റ്റേറ്റില്‍ പുതിയ കോവിഡ് കേസുകള്‍ കുത്തനെ വര്‍ദിച്ചതിനെ തുടര്‍ന്നാണ് ഈ കടുത്ത നീക്കത്തിന് വിക്ടോറിയ ഒരുങ്ങുന്നത്. ഈ പുതിയ നീക്കത്തിലൂടെ ഇവിടുത്തെ പുതിയ കൊറോണ പകര്‍ച്ചയെ പിടിച്ച് കെട്ടാന്‍ സാധിക്കുമെന്ന് തനിക്ക്
ഓസ്‌ട്രേലിയിയലെ ആര്‍ട്‌സ് ഇന്റസ്ട്രിക്ക് കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി 250 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് അനുവദിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നു. കോവിഡ് 19 റിക്കവറി പാക്കേജിന് കീഴില്‍ ഗ്രാന്റുകളും ലോണുകളുമായിട്ടാണീ സഹായധനം ഓസ്ട്രലിയന്‍ ആര്‍ട്‌സ് സെക്ടറിന് ലഭിക്കാന്‍ പോകുന്നത്. കൊറോണ വൈറസ് ഭീഷണി കാരണമേര്‍പ്പെടുത്തിയ
വിക്ടോറിയയില്‍ പുതിയ കൊറോണ വൈറസ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇതിനെ കൈകാര്യം ചെയ്യുന്നതിന് ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സിന്റെ സഹായം തേടി വിക്ടോറിയ രംഗത്തെത്തി.ഇതിന് പുറമെ ഇതിനായി ഫെഡറല്‍ ഗവണ്‍മെന്റിന്റെയും മറ്റ് സ്റ്റേറ്റുകളുടെയും സഹായവും വിക്ടോറിയ തേടുന്നുണ്ട്.ഒറ്റ രാത്രിക്കിടെ വിക്ടോറിയയില്‍ 20 പുതിയ കോവിഡ് 19കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സാമൂഹിക
ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ കോവിഡ് 19 ഭീഷണിയില്ലാത്തതാണെന്ന് ഉല്‍പാദകര്‍ സാക്ഷ്യപ്പെടുത്തണമെന്ന കടുത്ത നിയമം നടപ്പിലാക്കി ചൈന രംഗത്തെത്തി. ബീജിംഗിലെ മാര്‍ക്കറ്റില്‍ പുതുതായി കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ചൈന കടുത്ത നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബീജിംഗിലെ ക്‌സിന്‍ഫാഡി ഹോള്‍സെയില്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം അരലക്ഷത്തോളം ബാക്ക്പാക്കര്‍മാരുടെ കുറവുണ്ടാകും. തല്‍ഫലമായി ഇവരിലൂടെ നികത്തപ്പെട്ടിരുന്ന തൊഴില്‍ ഒഴിവുകള്‍ കൊറോണ പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന ഓസ്‌ട്രേലിയക്കാരാല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പാര്‍ലിമെന്ററി എന്‍ക്വയറി നടത്താനൊരുങ്ങുന്നു. ഈ തൊഴില്‍ രഹിതരെ ഉപയോഗിച്ച് രാജ്യത്തെ