Australia

ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ടെസ്റ്റ് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു; ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍, കൊറോണ ഹോട്ട്‌സ്‌പോട്ടുകളിലുള്ളവര്‍ തുടങ്ങിയവരെ ടെസ്റ്റ് ചെയ്യും; രോഗവ്യാപനം കുറയ്ക്കാനുള്ള നിര്‍ണായക നടപടി
ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ്-19 വൈറസ് ടെസ്റ്റിംഗ് മാനദണ്ഡങ്ങള്‍ വിസ്തൃതമാക്കുന്നുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് പ്രകാരം കോവിഡ്-19ടെസ്റ്റിന് വിധേയമാക്കേണ്ടുന്ന ആളുകളുടെ കാറ്റഗറിയാണ് വിസ്തൃതമാക്കുന്നത്. ഇത് പ്രകാരം ഇപ്പോഴുളളതിനേക്കാള്‍ കൂടുതല്‍ പേരിലേക്ക് ടെസ്റ്റിംഗ് വ്യാപിപ്പിക്കുന്നതായിരിക്കും. ഇതിലൂടെ വൈറസിന്റെ വ്യാപനത്തിന്റെ തോത് കുറയ്ക്കാനാവുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്. ഇതിന് മുമ്പ് വരെ ജലദോഷം , പനി പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാത്രമായിരുന്നു രാജ്യത്ത് ടെസ്റ്റിന് വിധേയമാക്കിയിരുന്നത്. ഇതിന് പുറമെ അടുത്തിടെ വിദേശങ്ങൡ നിന്നും മടങ്ങിയെത്തിയവരെയും ടെസ്റ്റിന് വിധേയമാക്കിയിരുന്നു.കൂടാതെ കോവിഡ്-19 ബാധിച്ചുവെന്ന് സ്ഥിരീകരിച്ചവരുമായി അടുത്ത്  ബന്ധം

More »

ഓസ്‌ട്രേലിയിയലെ കൊറോണ രോഗികളുടെ എണ്ണം പത്ത് ദിവസങ്ങള്‍ക്കം 10,000ത്തില്‍ എത്തും; ഓരോ മൂന്ന് ദിവസം കൂടുമ്പോഴും കേസുകള്‍ ഇരട്ടിക്കുന്നു; കൊലയാളി വൈറസ് രാജ്യത്തെ വിഴുങ്ങുന്നത് അതിദ്രുതമായെന്ന് മുന്നറിയിപ്പ്; രാജ്യം മറ്റൊരു ഇറ്റലിയാകുമോ...?
 ഓസ്‌ട്രേലിയിയലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് ദിവസങ്ങള്‍ക്കം 10,000ത്തില്‍ എത്തുമെന്ന് പ്രവചിക്കുന്ന ഒരു മോഡല്‍ പുറത്ത് വന്നു തിങ്കളാഴ്ച രാത്രിയിലെ കണക്ക് പ്രകാരം രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1680 ആയിരുന്നു. എന്നാല്‍ ഇന്ന് ഉച്ചക്ക് ശേഷം പുറത്ത് വന്ന കണക്കനുസരിച്ച് ഇവരുടെ എണ്ണം 2136 ആയാണ് ഉയര്‍ന്നിരിക്കുന്നത്.ഈ നില തുടര്‍ന്നാല്‍ പത്ത് ദിവസങ്ങള്‍ക്കം മൊത്തം കോവിഡ് 19

More »

ഓസ്‌ട്രേലിയയിലെ കൊറോണ പ്രതിസന്ധി; വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് വാടക ഇളവ് അനുവദിച്ചേക്കും; വാടക കൊടുക്കാത്തവരെ ഇറക്കി വിടാനാവില്ല; വാടക കൊടുക്കാന്‍ സാവകാശം അനുവദിച്ചേക്കും
ഓസ്‌ട്രേലിയയില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്നത് മൂലമുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനാല്‍ വാടകവീടുകളില്‍ കഴിയുന്നവര്‍ക്ക് അഥവാ ടെനന്റുമാര്‍ക്ക്  വാടക ഇളവ് അനുവദിക്കാന്‍ സാധ്യതയേറി. ഇന്ന് രാത്രി നടക്കുന്ന നിര്‍ണായക  കാബിനറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.കൊറോണ കാരണം രാജ്യത്തെ നിരവധി സ്ഥാപനങ്ങള്‍ അടച്ച്

More »

ഓസ്‌ട്രേലിയ കൊറോണ ഭീഷണിയിലായതിനാല്‍ വീടുകളിലെ ബെര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ബാക്ക്‌യാര്‍ഡ് ബാര്‍ബിക്യൂ, ഹൗസ് പാര്‍ട്ടി തുടങ്ങിയവയില്‍ പരമാവധി ആളെ ചുരുക്കണമെന്ന് പ്രധാനമന്ത്രി; അപടകത്തിലേക്ക് നീങ്ങുമ്പോള്‍ സാമാന്യബുദ്ധി പ്രകടിപ്പിക്കണമെന്ന് മോറിസന്‍
ഓസ്‌ട്രേലിയയില്‍ എട്ട് പേര്‍ കൊറോണ പിടിപെട്ട് മരിക്കുകയും  മൊത്തം രോഗബാധിതരുടെ എണ്ണം 2136 ആയി പെരുകുകയും ചെയ്ത സാഹചര്യത്തില്‍ സമൂഹ ഇടപഴകലുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിഷ്‌കര്‍ഷിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇത് പ്രകാരം വീടുകളില്‍ ബെര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ബാക്ക് യാര്‍ഡ് ബാര്‍ബിക്യൂ, ഹൗസ് പാര്‍ട്ടികള്‍,തുടങ്ങിയവയില്‍ പരമാവധി ആളുകളെ

More »

ഓസ്‌ട്രേലിയയില്‍ ഇന്ന് പുതുതായി സ്ഥിരീകരിച്ചത് 427 പുതിയ കൊറോണ കേസുകള്‍; ആകെ രോഗികള്‍ 2136; 913 കേസുകളുമായി ന്യൂ സൗത്ത് വെയില്‍സ് മുന്നില്‍; രണ്ടാം സ്ഥാനത്ത് 411 രോഗികളുള്ള വിക്ടോറിയ ; മരണം എട്ട്; ലോക്ക്ഡൗണില്‍ മുറുകി ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ എട്ട് പേരാണ് കൊറോണ പിടിപെട്ട് മരിച്ചിരിക്കുന്നത്. മൊത്തം രോഗബാധിതരുടെ എണ്ണം 2136 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക്  പ്രാദേശിക സമയം മൂന്ന് മണിയോടെ 427 പുതിയ കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ ഏപ്രില്‍ 10 ആകുമ്പോഴേക്കും ഐസിയു ബെഡുകള്‍ തീരെ ഇല്ലാതാവും; കൊറോണ രൂക്ഷമായാലുള്ള പ്രതിസന്ധി രൂക്ഷം; രാജ്യമാകമാനം വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ടായാല്‍ വയോജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടേക്കാമെന്ന് ആശങ്ക
കോവിഡ്-19 ബാധ ഈ നിലയില്‍ കുതിച്ചുയരുകയാണെങ്കില്‍ ഏപ്രില്‍ 10 ആകുമ്പോഴേക്കും ന്യൂ സൗത്ത് വെയില്‍സില്‍ ഐസിയു ബെഡുകള്‍ തീരെ ഒഴിവില്ലാതാകുമെന്ന മുന്നറിയിപ്പ് ശക്തമായി.ഇതിനെ തുടര്‍ന്ന് ഇറ്റലിയില്‍ നിലവിലുള്ളത് പോലെ വയോജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടേക്കാണെന്നും ആശങ്കയുണ്ട്.എബിസി പ്രസന്ററായ ഡോ. നോര്‍മന്‍ സ്വാനാണ് ഈ നിര്‍ണായകമായ മുന്നറിയിപ്പുമായി

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒറ്റ രാത്രി കൊണ്ട് ആയിരക്കണക്കിന് പേര്‍ തൊഴില്‍രഹിതരായി; കാരണം കൊറോണഭീഷണിയില്‍ നിരവധി ബിസിനസുകള്‍ അടച്ച് പൂട്ടിയതിനാല്‍; കൊറോണ നിയന്ത്രണം ഇനിയും ശക്തമായാല്‍ കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് ആശങ്ക
കൊറോണ ഭീഷണിയില്‍ നിരവധി ബിസിനസുകള്‍ അടച്ച് പൂട്ടുന്നത് കാരണം വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിരവധി ബിസിനസുകള്‍ അടച്ച് പൂട്ടിയിരിക്കുന്നതിനാല്‍ ഒറ്റ രാത്രി കൊണ്ട് ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലില്ലാതായെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലുടനീളമുള്ള സെന്‍ട്രല്‍ലിങ്ക് ഓഫീസുകള്‍ക്ക് മുന്നില്‍ ആളുകളുടെ നീണ്ട നിര

More »

ന്യൂസിലാന്‍ഡില്‍ ബുധനാഴ്ച മുതല്‍ കോവിഡ്-19നെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു; ബുധനാഴ്ച മുതല്‍ ലെവല്‍ 4 നിയന്ത്രണം;സ്‌കൂളുകളും പൊതുഗതാഗതവും അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസുകളും അടയ്ക്കും; നിയമം നടപ്പിലാക്കാന്‍ സൈന്യം ഇറങ്ങുന്നു
കോവിഡ്-19 കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് പടരുന്ന സാഹചര്യത്തില്‍ ന്യൂസിലാന്‍ഡ് ലെവല്‍  4 എന്ന കടുത്ത നിയന്ത്രണങ്ങളിലേക്ക് 48 മണിക്കൂറിനകം അഥവാ ബുധനാഴ്ചയോടെ പ്രവേശിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ അത്യാവശ്യമല്ലാത്ത എസ്സ സര്‍വീസുകളും നാല് ആഴ്ചത്തേക്ക് പൂട്ടിക്കെട്ടുന്നതായിരിക്കും. ആരും ജോലിക്ക് പോകരുതെന്ന നിയമം നിലനില്‍ വരുകയും ഏവരും വീടുകളില്‍

More »

ഓസ്‌ട്രേലിയയില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍; പബുകള്‍, ക്ലബുകള്‍, ജിമ്മുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവ അടയ്ക്കുന്നു; ഇതു കൊണ്ടും വൈറസ് അടങ്ങിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് മടിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ച് ഏഴ് പേര്‍ മരിക്കുകയും 1709 പേര്‍ക്ക് രോഗബാധയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ക്കശ നടപടികളുമായി മുന്നോട്ട് പോവുകയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍. വൈറസിനെ പിടിച്ച് കെട്ടുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ് നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പബുകള്‍, ക്ലബുകള്‍, ജിമ്മുകള്‍, മറ്റ് ബിസിനസ്

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത