ഓസ്‌ട്രേലിയയിലെ കൊറോണ പ്രതിസന്ധി; വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് വാടക ഇളവ് അനുവദിച്ചേക്കും; വാടക കൊടുക്കാത്തവരെ ഇറക്കി വിടാനാവില്ല; വാടക കൊടുക്കാന്‍ സാവകാശം അനുവദിച്ചേക്കും

ഓസ്‌ട്രേലിയയിലെ കൊറോണ പ്രതിസന്ധി;   വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് വാടക ഇളവ് അനുവദിച്ചേക്കും; വാടക കൊടുക്കാത്തവരെ ഇറക്കി വിടാനാവില്ല; വാടക കൊടുക്കാന്‍ സാവകാശം അനുവദിച്ചേക്കും
ഓസ്‌ട്രേലിയയില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്നത് മൂലമുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനാല്‍ വാടകവീടുകളില്‍ കഴിയുന്നവര്‍ക്ക് അഥവാ ടെനന്റുമാര്‍ക്ക് വാടക ഇളവ് അനുവദിക്കാന്‍ സാധ്യതയേറി. ഇന്ന് രാത്രി നടക്കുന്ന നിര്‍ണായക കാബിനറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.കൊറോണ കാരണം രാജ്യത്തെ നിരവധി സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നതിനാല്‍ നിരവധി പേര്‍ക്ക് വാടക കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നിര്‍ണായക നീക്കം നടത്തുന്നത്.

ഇത് പ്രകാരം വാടക കൊടുക്കാത്തവരെയും സമയം വൈകി വാടക കൊടുക്കുന്നവരെയും തങ്ങളുടെ പ്രോപ്പര്‍ട്ടികളില്‍ നിന്നും കുടിയിറക്കാന്‍ വീട്ടുടമകള്‍ക്ക് അധികാരമുണ്ടായിരിക്കില്ല. വാടക കൊടുക്കാന്‍ കൂടുതല്‍ സമയം ടെനന്റുകള്‍ക്ക് അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. വര്‍ധിച്ച് വരുന്ന കൊറോണ പ്രതിസന്ധി ഓസ്‌ട്രേലിയക്കാര്‍ക്ക് മേല്‍ ചുമത്തുന്ന ഭാരത്തിന്റെ തോത് എത്ര മാത്രം കുറയ്ക്കാന്‍ സാധിക്കുമെന്ന കാര്യമാണ് ഇന്നത്തെ നിര്‍ണായക കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

ഇതുമായി ബന്ധപ്പെട്ട് ലാന്‍ഡ് ലോര്‍ഡുമാര്‍ക്കും ടെനന്റുകള്‍ക്കുമുള്ള പുതിയ മാര്‍നിര്‍ദേശങ്ങള്‍ സ്‌റ്റേറ്റ്, ടെറിട്ടെറി നേതാക്കളുമായി മോറിസന്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് നടപ്പിലാക്കിയേക്കാവുന്ന സ്റ്റേജ് 2 നിയന്ത്രണങ്ങളെക്കുറിച്ചും ഈ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും. കൊറോണ പ്രതിസന്ധി കാരണം വരുന്ന ആറ് മാസങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും സംരക്ഷണവും ആശ്വാസവുമേകുന്ന നിയമങ്ങളെക്കുറിച്ചും ഈ മീറ്റിംഗില്‍ ആലോചന നടക്കുമെന്നാണ് സൂചന.

Other News in this category



4malayalees Recommends