വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒറ്റ രാത്രി കൊണ്ട് ആയിരക്കണക്കിന് പേര്‍ തൊഴില്‍രഹിതരായി; കാരണം കൊറോണഭീഷണിയില്‍ നിരവധി ബിസിനസുകള്‍ അടച്ച് പൂട്ടിയതിനാല്‍; കൊറോണ നിയന്ത്രണം ഇനിയും ശക്തമായാല്‍ കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് ആശങ്ക

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒറ്റ രാത്രി കൊണ്ട് ആയിരക്കണക്കിന് പേര്‍ തൊഴില്‍രഹിതരായി; കാരണം കൊറോണഭീഷണിയില്‍ നിരവധി ബിസിനസുകള്‍  അടച്ച് പൂട്ടിയതിനാല്‍; കൊറോണ നിയന്ത്രണം ഇനിയും ശക്തമായാല്‍ കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് ആശങ്ക
കൊറോണ ഭീഷണിയില്‍ നിരവധി ബിസിനസുകള്‍ അടച്ച് പൂട്ടുന്നത് കാരണം വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിരവധി ബിസിനസുകള്‍ അടച്ച് പൂട്ടിയിരിക്കുന്നതിനാല്‍ ഒറ്റ രാത്രി കൊണ്ട് ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലില്ലാതായെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലുടനീളമുള്ള സെന്‍ട്രല്‍ലിങ്ക് ഓഫീസുകള്‍ക്ക് മുന്നില്‍ ആളുകളുടെ നീണ്ട നിര പ്രകടമായിട്ടുണ്ട്.

തങ്ങള്‍ക്ക് പെട്ടെന്ന് തൊഴില്‍ ഇല്ലാതായതോടെ തങ്ങളുടെ അവശ്യ ബില്ലുകള്‍ എങ്ങനെ അടക്കുമെന്നും കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്നും വാടക എങ്ങനെ കൊടുക്കുമെന്നറിയാതെ ആളുകള്‍ ആശങ്കപ്പെടുകയാണ്.പലരും ഇന്നലെയാണ് തങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടത് അറിഞ്ഞത്. ഇക്കൂട്ടരുടെ പ്രതിനിധിയാണ് സുസി. ഇന്നലെ രാത്രി പത്ത് മണിക്കാണ് തന്റെ ജോലി നഷ്ടപ്പെട്ടത് അറിഞ്ഞതെന്ന് ക്യൂവില്‍ മാസ്‌ക് ധരിച്ച ്‌നില്‍ക്കുന്ന ഇവര്‍ വെളിപ്പെടുത്തുന്നു.

താന്‍ ഈ ജോലി കൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നും തനിക്ക് പണമില്ലെന്നും നാളെ മുതല്‍ എങ്ങനെ കഴിയുമെന്ന് യാതൊരു നിശ്ചയവുമില്ലെന്നും സുസി പരിതപിക്കുന്നു. കോവിഡ് 19 കാരണം ജോലി നഷ്ടപ്പെട്ട മറ്റൊരാളാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ടോം. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഗൈഡ് ലൈനുകള്‍ ആളുകള്‍ വന്‍ തോതില്‍ ലംഘിക്കുന്നതിനാല്‍ ഇനിയും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തേണ്ടി വരുമെന്നും കൂടുതല്‍ ബിസിനസുകള്‍ അടച്ച് പൂട്ടേണ്ടി വരുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ മുന്നറിയിപ്പേകിയിട്ടുണ്ട്. ഇതിനാല്‍ രാജ്യത്ത് ഇനിയും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

Other News in this category



4malayalees Recommends