ന്യൂ സൗത്ത് വെയില്‍സില്‍ ഏപ്രില്‍ 10 ആകുമ്പോഴേക്കും ഐസിയു ബെഡുകള്‍ തീരെ ഇല്ലാതാവും; കൊറോണ രൂക്ഷമായാലുള്ള പ്രതിസന്ധി രൂക്ഷം; രാജ്യമാകമാനം വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ടായാല്‍ വയോജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടേക്കാമെന്ന് ആശങ്ക

ന്യൂ സൗത്ത് വെയില്‍സില്‍ ഏപ്രില്‍ 10 ആകുമ്പോഴേക്കും ഐസിയു ബെഡുകള്‍ തീരെ ഇല്ലാതാവും; കൊറോണ രൂക്ഷമായാലുള്ള പ്രതിസന്ധി രൂക്ഷം; രാജ്യമാകമാനം വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ടായാല്‍ വയോജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടേക്കാമെന്ന് ആശങ്ക
കോവിഡ്-19 ബാധ ഈ നിലയില്‍ കുതിച്ചുയരുകയാണെങ്കില്‍ ഏപ്രില്‍ 10 ആകുമ്പോഴേക്കും ന്യൂ സൗത്ത് വെയില്‍സില്‍ ഐസിയു ബെഡുകള്‍ തീരെ ഒഴിവില്ലാതാകുമെന്ന മുന്നറിയിപ്പ് ശക്തമായി.ഇതിനെ തുടര്‍ന്ന് ഇറ്റലിയില്‍ നിലവിലുള്ളത് പോലെ വയോജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടേക്കാണെന്നും ആശങ്കയുണ്ട്.എബിസി പ്രസന്ററായ ഡോ. നോര്‍മന്‍ സ്വാനാണ് ഈ നിര്‍ണായകമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമെ വിക്ടോറിയയിലും ഈ സ്ഥിതി സംജാതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഇതിനെ തുടര്‍ന്ന് ഐസിയു ഫിസിഷ്യന്‍മാര്‍ കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും ഏതൊക്കെ രോഗികള്‍ക്ക് ഐസിയു ബെഡുകള്‍ അനുവദിക്കണമെന്ന കാര്യത്തില്‍ തീരുമാനങ്ങളെടുക്കാന്‍ അവര്‍ പ്രയാസപ്പെടുമെന്നുമാണ് പ്രവചനം. കൊറോണ രൂക്ഷമായിരിക്കുന്ന വിദേശരാജ്യങ്ങളില്‍ ചിലതില്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഐസിയു ബെഡുകളിലും യുവജനങ്ങളാണുള്ളതെന്നത് ആശങ്കയേറ്റുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിടുമോ എന്ന ഒരു ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന് ക്വസ്റ്റിയന്‍ ആന്‍ഡ് ആന്‍സര്‍ ടു നൈറ്റില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇറ്റലിയിലെ ഡോക്ടര്‍മാര്‍ ഈ സ്ഥിതിയാണ് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നതെന്നും അവിടെ ഏതൊക്കെ രോഗികള്‍ക്കാണ് ഐസിയു ബെഡുകള്‍ അനുവദിക്കേണ്ടതെന്നറിയാതെ അവര്‍ പാടുപെടുന്നുവെന്നും പലപ്പോഴും വയോജനങ്ങള്‍ക്ക് ഇവ നല്‍കാതെ കടുത്ത തീരുമാനങ്ങള്‍ അവര്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും നോര്‍മന്‍ എടുത്ത് കാട്ടുന്നു. ആഴ്ചകള്‍ക്കകം ഓസ്‌ട്രേലിയയിലെ ഡോക്ടര്‍മാര്‍ക്കും ഈ ദുസ്ഥിതി സംജാതമാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends