ഓസ്‌ട്രേലിയയില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍; പബുകള്‍, ക്ലബുകള്‍, ജിമ്മുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവ അടയ്ക്കുന്നു; ഇതു കൊണ്ടും വൈറസ് അടങ്ങിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് മടിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ഓസ്‌ട്രേലിയയില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍;  പബുകള്‍, ക്ലബുകള്‍, ജിമ്മുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവ അടയ്ക്കുന്നു; ഇതു കൊണ്ടും വൈറസ് അടങ്ങിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് മടിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ച് ഏഴ് പേര്‍ മരിക്കുകയും 1709 പേര്‍ക്ക് രോഗബാധയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ക്കശ നടപടികളുമായി മുന്നോട്ട് പോവുകയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍. വൈറസിനെ പിടിച്ച് കെട്ടുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ് നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പബുകള്‍, ക്ലബുകള്‍, ജിമ്മുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവ അടച്ചിടാന്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ വൈറസ് ഇതിനെ തുടര്‍ന്നും നിയന്ത്രണവിധേയമായിട്ടില്ലെങ്കില്‍ ലോക്ക്ഡൗണിന്റെ രണ്ടാം സ്‌റ്റേജിലേക്ക് പ്രവേശിക്കുമെന്നും അപ്പോള്‍ നിയന്ത്രണങ്ങള്‍ ഇതിലും കടുത്തതായിരിക്കുമെന്നും മോറിസന്‍ മുന്നറിയിപ്പേകുന്നു. ഇത് നിയന്ത്രണത്തിന്റെ വെറും തുടക്കം മാത്രമാണെന്നും ഇക്കാലത്ത് ജനങ്ങള്‍ പരമാവധി ഒതുങ്ങിയിരുന്ന് രോഗവ്യാപനം കുറച്ചില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണം വൈകാതെ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതനാവുമെന്നുമാണ് മോറിസന്‍ മുന്നറിയിപ്പേകുന്നത്.

ഇത്തരം നിയന്ത്രണങ്ങള്‍ ഓരോ മാസവും പുനരവലോകനം ചെയ്യുമെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നുമാണ് അദ്ദേഹം അറിയിക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു സമയം എത്തിച്ചേരാവുന്നവരുടെ എണ്ണത്തിലും പുറത്ത് ഒരുമിച്ച് നടക്കാവുന്നവരുടെ എണ്ണത്തിലും നിയന്ത്രണം വരും. കൂടാതെ സ്‌കൂളുകളും പാര്‍ക്കുകളും അത്യാവശ്യമല്ലാത്ത എല്ലാ സര്‍വീസുകളും നിര്‍ത്തി വയ്ക്കുകയും ചെയ്യും.

സോഷ്യല്‍ ഡിസ്റ്റന്‍സ് നിയമങ്ങള്‍ പാലിക്കുന്നതില്‍ രാജ്യത്തുള്ളവര്‍ ശ്രദ്ധ പുലര്‍ത്താതിരിക്കുകയും വൈറസിന്റെ കമ്യൂണിറ്റി വ്യാപനം ശക്തമാവുകയും ചെയ്താല്‍ തീരെ വിട്ട് വീഴ്ചയില്ലാതെ ആരെയും പുറത്ത് പോലും ഇറങ്ങാന്‍ സമ്മതിക്കാത്ത വിധം പിടി മുറുക്കുമെന്ന സൂചനയാണ് മോറിസന്‍ നല്‍കിയിരിക്കുന്നത്.

Other News in this category



4malayalees Recommends