ന്യൂസിലാന്‍ഡില്‍ ബുധനാഴ്ച മുതല്‍ കോവിഡ്-19നെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു; ബുധനാഴ്ച മുതല്‍ ലെവല്‍ 4 നിയന്ത്രണം;സ്‌കൂളുകളും പൊതുഗതാഗതവും അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസുകളും അടയ്ക്കും; നിയമം നടപ്പിലാക്കാന്‍ സൈന്യം ഇറങ്ങുന്നു

ന്യൂസിലാന്‍ഡില്‍ ബുധനാഴ്ച മുതല്‍ കോവിഡ്-19നെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു; ബുധനാഴ്ച മുതല്‍ ലെവല്‍ 4 നിയന്ത്രണം;സ്‌കൂളുകളും പൊതുഗതാഗതവും അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസുകളും അടയ്ക്കും; നിയമം നടപ്പിലാക്കാന്‍ സൈന്യം ഇറങ്ങുന്നു
കോവിഡ്-19 കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് പടരുന്ന സാഹചര്യത്തില്‍ ന്യൂസിലാന്‍ഡ് ലെവല്‍ 4 എന്ന കടുത്ത നിയന്ത്രണങ്ങളിലേക്ക് 48 മണിക്കൂറിനകം അഥവാ ബുധനാഴ്ചയോടെ പ്രവേശിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ അത്യാവശ്യമല്ലാത്ത എസ്സ സര്‍വീസുകളും നാല് ആഴ്ചത്തേക്ക് പൂട്ടിക്കെട്ടുന്നതായിരിക്കും. ആരും ജോലിക്ക് പോകരുതെന്ന നിയമം നിലനില്‍ വരുകയും ഏവരും വീടുകളില്‍ തന്നെ കഴിയണമെന്ന നിബന്ധന നടപ്പിലാക്കുകയും ചെയ്യും.

അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ ഒഴികെ മറ്റ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരുന്നതിന് കര്‍ക്കശമായ വിലക്കേര്‍പ്പെടുത്തുന്നതാണ് ലെവല്‍ 4 നിയന്ത്രണം.ഇതിന് പുറമെ ഈ ലെവലില്‍ രാജ്യത്തെ പൊതുഗതാഗത സംവിധാനം നിര്‍ത്തി വയ്ക്കുകയും ചെയ്യും. ഇത് സംബന്ധിച്ച നിയമങ്ങള്‍ നടപ്പിലാക്കാനായി പട്ടാളത്തെ ഇറക്കുമെന്നുറപ്പാണ്. ന്യൂസിലാന്‍ഡ് ലെവല്‍ 4 നിയന്ത്രണങ്ങളിലേക്ക് പോകുന്നുവെന്ന കാര്യം ഇന്ന് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് നിലവില്‍ കോവിഡ് 19നെ തുരത്തുന്നതിനുളള നിയന്ത്രണങ്ങളായി ലെവല്‍ 3 സ്വാഭാവികമായും ഇല്ലാതാവുകയും ചെയ്യും.ഇത്തരത്തില്‍ രാജ്യത്തെ ഷട്ട് ഡൗണ്‍ ചെയ്യുന്നതിന് മുമ്പ് എല്ലാ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ചത്തെ ശമ്പളം സൗജന്യമായി നല്‍കുമെന്ന് ആര്‍ഡേര്‍ ഉറപ്പേകിയതിനെ പരക്കെ പ്രശംസ ലഭിക്കുന്നുണ്ട്. ഒരൊറ്റ ദിവസം കൊണ്ട് ന്യൂസിലാന്‍ഡില്‍ 36 പുതിയ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെടുകയും മൊത്തം രോഗികളുടെ എണ്ണം 102 ആയി ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് സ്‌റ്റേജ് 4 നിയന്ത്രണത്തിലേക്ക് പോകാന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends