ഓസ്‌ട്രേലിയയില്‍ ഇന്ന് പുതുതായി സ്ഥിരീകരിച്ചത് 427 പുതിയ കൊറോണ കേസുകള്‍; ആകെ രോഗികള്‍ 2136; 913 കേസുകളുമായി ന്യൂ സൗത്ത് വെയില്‍സ് മുന്നില്‍; രണ്ടാം സ്ഥാനത്ത് 411 രോഗികളുള്ള വിക്ടോറിയ ; മരണം എട്ട്; ലോക്ക്ഡൗണില്‍ മുറുകി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയില്‍ ഇന്ന് പുതുതായി സ്ഥിരീകരിച്ചത് 427 പുതിയ കൊറോണ കേസുകള്‍; ആകെ രോഗികള്‍ 2136; 913 കേസുകളുമായി ന്യൂ സൗത്ത് വെയില്‍സ് മുന്നില്‍; രണ്ടാം സ്ഥാനത്ത് 411 രോഗികളുള്ള വിക്ടോറിയ ; മരണം എട്ട്; ലോക്ക്ഡൗണില്‍ മുറുകി ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ എട്ട് പേരാണ് കൊറോണ പിടിപെട്ട് മരിച്ചിരിക്കുന്നത്. മൊത്തം രോഗബാധിതരുടെ എണ്ണം 2136 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം മൂന്ന് മണിയോടെ 427 പുതിയ കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്ന 913 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂ സൗത്ത് വെയില്‍സിലാണ്.

ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് 411 രോഗികളുള്ള വിക്ടോറിയയും മൂന്നാം സ്ഥാനത്ത് 397 രോഗികളുള്ള ക്യൂന്‍സ്ലാന്‍ഡുമാണ്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 175 കേസുകളും സൗത്ത് ഓസ്‌ട്രേലിയയില്‍ 170 കേസുകളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 39 കേസുകളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 5 കേസുകളും ടാസ്മാനിയയില്‍ 26 കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യമാകമാനം ഇതുവരെ മൊത്തത്തില്‍ 1,60,000 കോവിഡ്-19 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്.

കൊറോണയെ പ്രതിരോധിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ സ്‌കോട്ട് മോറിസന്‍ ഗവണ്‍മെന്റ് കര്‍ക്കശമായ നടപടികളുമായിട്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഇന്നലെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ നീക്കത്തെ തുടര്‍ന്ന് പബുകള്‍, ക്ലബുകള്‍, ജിമ്മുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവ പൂട്ടിയിടാന്‍ മോറിസന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതു കൊണ്ടും രോഗത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ രണ്ടാം സ്‌റ്റേജിലേക്ക് നിര്‍ബന്ധമായും പ്രവേശിക്കുമെന്നും മോറിസന്‍ മുന്നറിയിപ്പേകിയിട്ടുണ്ട്.

Other News in this category



4malayalees Recommends