ഓസ്‌ട്രേലിയ കൊറോണ ഭീഷണിയിലായതിനാല്‍ വീടുകളിലെ ബെര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ബാക്ക്‌യാര്‍ഡ് ബാര്‍ബിക്യൂ, ഹൗസ് പാര്‍ട്ടി തുടങ്ങിയവയില്‍ പരമാവധി ആളെ ചുരുക്കണമെന്ന് പ്രധാനമന്ത്രി; അപടകത്തിലേക്ക് നീങ്ങുമ്പോള്‍ സാമാന്യബുദ്ധി പ്രകടിപ്പിക്കണമെന്ന് മോറിസന്‍

ഓസ്‌ട്രേലിയ കൊറോണ ഭീഷണിയിലായതിനാല്‍ വീടുകളിലെ ബെര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ബാക്ക്‌യാര്‍ഡ് ബാര്‍ബിക്യൂ, ഹൗസ് പാര്‍ട്ടി തുടങ്ങിയവയില്‍ പരമാവധി ആളെ ചുരുക്കണമെന്ന് പ്രധാനമന്ത്രി; അപടകത്തിലേക്ക് നീങ്ങുമ്പോള്‍ സാമാന്യബുദ്ധി പ്രകടിപ്പിക്കണമെന്ന് മോറിസന്‍
ഓസ്‌ട്രേലിയയില്‍ എട്ട് പേര്‍ കൊറോണ പിടിപെട്ട് മരിക്കുകയും മൊത്തം രോഗബാധിതരുടെ എണ്ണം 2136 ആയി പെരുകുകയും ചെയ്ത സാഹചര്യത്തില്‍ സമൂഹ ഇടപഴകലുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിഷ്‌കര്‍ഷിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇത് പ്രകാരം വീടുകളില്‍ ബെര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ബാക്ക് യാര്‍ഡ് ബാര്‍ബിക്യൂ, ഹൗസ് പാര്‍ട്ടികള്‍,തുടങ്ങിയവയില്‍ പരമാവധി ആളുകളെ ചുരുക്കണമെന്നാണ് നിയമം. കൊറോണ വൈറസ് പടരുന്നതിന്റെ വേഗത കുറയ്ക്കുന്നതിനായി ഇത്തരം പരിപാടികള്‍ക്ക് കഴിയുന്നതും അതിഥികളെ ചുരുക്കണമെന്നാണ് ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്നത്.

ഇന്ന് രാത്രി രാജ്യത്തോട് സംസാരിക്കവെയാണ് മോറിസന്‍ ഇക്കാര്യം ഏവരെയും ഓര്‍മിപ്പിച്ചിരിക്കുന്നത്. ഇത്തരം പാര്‍ട്ടികളിലേക്ക് ചുരുങ്ങിയത് എത്ര പേരെ ക്ഷണിക്കാമെന്നത് സര്‍ക്കാര്‍ ഇപ്പോള്‍ നിഷ്‌കര്‍ഷിക്കുന്നില്ലെന്നും മറിച്ച് ആതിഥേയര്‍ ഇവയിലേക്ക് കഴിയുന്നതും അതിഥികളെ വളരെ കുറച്ച് മാത്രമേ വിളിക്കാവൂ എന്നും മോറിസന്‍ ഓര്‍മിപ്പിക്കുന്നു. രാജ്യമെങ്ങും കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇത്തരം ചടങ്ങുകള്‍ തീരുമാനിക്കുമ്പോള്‍ സാമാന്യ ബുദ്ധിയമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് മോറിസന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കുടുംബ വീട്ടില്‍ വലിയൊരു മേശക്ക് ചുറ്റും ഇരുന്ന് സഹോദരങ്ങളെല്ലാവരും ഭക്ഷണം കഴിക്കുന്നത് പോലും ഇന്നത്തെ സാഹര്യത്തില്‍ കടുത്ത അപകടം വരുത്തി വയ്ക്കുമെന്ന കാര്യം ഏവരും ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കുമെന്നാണ് മോറിസന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.അപകടരമായ ഈ സാഹചര്യത്തിലും രാജ്യത്തെ ചില സ്റ്റേറ്റുകളില്‍ ഇപ്പോഴും നിരവധി പേര്‍ പങ്കെടുക്കുന്ന വലിയ ഹൗസ് പാര്‍ട്ടികള്‍ നടക്കുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവയില്‍ നിന്നും എത്രയു വേഗം ഏവരും പിന്‍മാറണമെന്നും മോറിസന്‍ മുന്നറിയിപ്പേകുന്നു.

നിലവില്‍ കൊറോണയെ പ്രതിരോധിക്കാനായി രാജ്യത്ത് ലോക്ക് ഡൗണ്‍ ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം വിവാഹം, ശവസസ്‌കാരം, തുടങ്ങിയവ വളരെ പരിമിതമായ ആളുകള്‍ പങ്കെടുക്കുന്ന വിധം ചുരുക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ജനം അനുസരിച്ചില്ലെങ്കില്‍ ആര്‍ക്കും പുറത്തിറങ്ങാനാവാത്ത വിധത്തിലുള്ള നിയന്ത്രണങ്ങളാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പ് ഇന്നലെ തന്നെ മോറിസന്‍ പുറപ്പെടുവിച്ചിരുന്നു.

Other News in this category



4malayalees Recommends