യുഎസിലെ പേ-ടു-സ്റ്റേ റാക്കറ്റില്‍ കുടുങ്ങിയവരില്‍ 19 തെലുങ്ക് വിദ്യാര്‍ത്ഥികളോട് നിര്‍ബന്ധിതമായി ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ യുഎസ് കോടതി ഉത്തരവ്; ഇവര്‍ കുടുങ്ങിയത് ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ ഒരുക്കിയ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്തതിന്

യുഎസിലെ പേ-ടു-സ്റ്റേ റാക്കറ്റില്‍ കുടുങ്ങിയവരില്‍  19 തെലുങ്ക് വിദ്യാര്‍ത്ഥികളോട് നിര്‍ബന്ധിതമായി ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ യുഎസ് കോടതി ഉത്തരവ്; ഇവര്‍ കുടുങ്ങിയത് ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ ഒരുക്കിയ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്തതിന്
യുഎസിലെ പേ-ടു-സ്റ്റേ റാക്കറ്റിനെ പൊളിക്കാന്‍ വേണ്ടി ഫെഡറല്‍ പോലീസ് ഒരുക്കിയ കെണിയില്‍ കുടുങ്ങിയ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 19 തെലുങ്ക് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമായി ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ യുഎസ് ലോക്കല്‍ കോടതി അനുവദിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ അധികൃതര്‍ ഒരുക്കിയ കെണിയുടെ ഭാഗമായുണ്ടാക്കിയ മിച്ചിഗന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യാജ യൂണിവേഴ്‌സിറ്റിയായ ഫാമിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ റോള്‍ ചെയ്തതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് ഡിറ്റെന്‍ഷനില്‍ താമസിച്ചിരിക്കുകയായിരുന്നു.

129 പേരില്‍ 20 പേരെ രണ്ട് സെന്ററുകളിലായി താമസിപ്പിച്ച് വരുകയായിരുന്നു. ഇവരില്‍ 12 പേരെ കല്ലഹാന്‍ കൗണ്ടി ഡിറ്റെന്‍ഷന്‍ സെന്ററിലും എട്ട് പേരെ മിച്ചിഗന്‍ മോന്റോയ് ഡിറ്റെന്‍ഷന്‍ സെന്ററിലുമായിരുന്നു ജനുവരി 31 മുതല്‍ പാര്‍പ്പിച്ചിരുന്നത്.രണ്ട് തെലുങ്ക് വിദ്യാര്‍ത്ഥികള്‍ക്കും ഒരു പലസ്തീനിയന്‍ വിദ്യാര്‍ത്ഥിയ്ക്കും യുഎസ് വിടാനുള്ള അനുവാദം ശനിയാഴ്ചയായിരുന്നു ലഭിച്ചിരുന്നത്. ശേഷിക്കുന്ന 17 പേര്‍ക്ക് മിച്ചിഗന്‍ കോടതി ചൊവ്വാഴ്ചയാണ് അനുവാദം നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ സിറ്റിസണെ വിവാഹം ചെയ്ത ഒരു തെലുങ്ക് വിദ്യാര്‍ത്ഥി ഇവിടെ താമസിച്ച് തന്റെ കേസ് വാദിക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അമേരിക്കന്‍ തെലങ്കാന അസോസിയേഷന്‍ പ്രതിനിധിയായ വെങ്കട്ട് മാന്‍തെന വെളിപ്പെടുത്തുന്നു. മറ്റേ വിദ്യാര്‍ത്ഥിയെ യുഎസ് ഗവണ്‍മെന്റ് റിമൂവല്‍ ഓര്‍ഡര്‍ പ്രകാരം യുഎസ് വിടാന്‍ അനുവദിക്കുകയായിരുന്നു. മറ്റെ ആളോട് നിര്‍ബന്ധമായും യുഎസ് വിട്ട് പോകുന്നതിന് ആവശ്യപ്പെടുകയായിരുന്നു. ശേഷിക്കുന്ന 17 വിദ്യാര്‍ത്ഥികളോടും ഇത്തരത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു 100തെലുങ്ക് വിദ്യാര്‍ത്ഥികളെ ഈ കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് 30 മറ്റ് ഡിറ്റെന്‍ഷന്‍ സെന്ററുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends