യുഎസില്‍ എച്ച്-1 ബി വിസക്കുള്ള 15 ദിവസത്തെ പ്രൊസസിംഗ് ഓപ്ഷന്‍ പുനസ്ഥാപിച്ചു; ഇന്ത്യന്‍ ടെക് കമ്പനികള്‍ക്ക് ആശ്വാസമേകുന്ന നീക്കം; പ്രീമിയം പ്രൊസസിംഗ് സര്‍വീസ് ലഭ്യമാകുന്നതിന് 1410 ഡോളര്‍ അധികഫീസ് നല്‍കേണ്ടി വരും

യുഎസില്‍ എച്ച്-1 ബി വിസക്കുള്ള 15 ദിവസത്തെ പ്രൊസസിംഗ് ഓപ്ഷന്‍ പുനസ്ഥാപിച്ചു; ഇന്ത്യന്‍ ടെക് കമ്പനികള്‍ക്ക് ആശ്വാസമേകുന്ന നീക്കം;  പ്രീമിയം പ്രൊസസിംഗ് സര്‍വീസ് ലഭ്യമാകുന്നതിന് 1410 ഡോളര്‍  അധികഫീസ് നല്‍കേണ്ടി വരും
യുഎസിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രാണവായുവേകുന്ന വിധത്തില്‍ യുഎസ് വീണ്ടും എച്ച്-1 ബി വിസക്കുള്ള 15 ദിവസത്തെ പ്രൊസസിംഗ് ഓപ്ഷന്‍ തിരികെ കൊണ്ടു വന്നു. 2018 ഡിസംബര്‍ 21നോ അതിന് ശേഷമോ ഫയല്‍ ചെയ്തിരിക്കുന്ന എല്ലാ എച്ച്-1ബി അപേക്ഷകള്‍ക്കും പ്രീമിയം പ്രൊസസിംഗ് സര്‍വീസ് ലഭ്യമാക്കുമെന്നാണ് യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ലഭ്യമാക്കുന്ന ഈ സര്‍വീസിന് അധികമായി 1410 ഡോളര്‍ ഫീസ് നല്‍കേണ്ടി വരും.

വിദേശത്ത് നിന്നും വിദഗ്ധ തൊഴിലാളികളെ കൊണ്ടു വരാനുള്ള വഴിയായ ഈ വിസ യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. സമീപകാലത്ത് ട്രംപ് സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി ഈ വിസകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇവിടുത്തെ നിരവധി ഇന്ത്യന്‍ ഐടി കമ്പനികള്‍ പിടിച്ച് നില്‍ക്കാന്‍ പാട് പെട്ടിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഇന്ത്യന്‍ പ്രഫഷണലുകള്‍ നാടുകടത്തല്‍ ഭീഷണി നേരിടേണ്ടി വരുകയും ചെയ്തിരുന്നു.

ഈ വിസക്കുള്ള മറ്റെല്ലാ ഫയലിംഗ് ഫീസിനും മേലെയാണ് അധിക ഫീസ് അടക്കേണ്ടത്.നോര്‍മല്‍ ചാനലിലൂടെ എച്ച് 1 ബി വിസ പ്രൊസസിംഗ് പൂര്‍ത്തിയാകുന്നതിന് രണ്ട് മുതല്‍ മൂന്ന് മാസം വരെ വേണ്ടി വരുന്നിടത്താണ് പ്രീമിയം പ്രൊസസിംഗ് സര്‍വീസിലൂടെ 15 ദിവസം കൊണ്ട് ഇത് പൂര്‍ത്തിയാകുന്നതെന്ന മെച്ചമുള്ളത്. എന്നാല്‍ എഫ് വൈ 15 ലൂടെയാണ് പ്രൊസസിംഗ് നടക്കുന്നതെങ്കില്‍ അഞ്ചിലധികം മാസങ്ങളും വേണ്ടി വരും. അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്ന കഴിവുകളുള്ള പ്രഫഷണലുകളെ കൊണ്ട് വന്ന് നിയമിക്കാന്‍ ഈ വിസ പ്രയോജനപ്പെടുന്നുണ്ട്. ഈ വിസകളുടെ പ്രധാന ഗുണഭോക്താക്കള്‍ അഥവാ 60 ശതമാനം ഗുണഭോക്താക്കളും ഇന്ത്യക്കാരാണ്. ഇതില്‍ തന്നെ ഐടി സര്‍വീസ് സെക്ടറാണ് ഇത് കൂടുതലായും പ്രയോജനപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends