എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് രണ്ടിന്

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് രണ്ടിന്
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട് ലോക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വനിതകള്‍ അവരുടെ പ്രാര്‍ത്ഥനാജീവിതം ഉള്‍ക്കൊണ്ട് വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ദിവസമാണ് ലോക പ്രാര്‍ത്ഥനാദിനം. എല്ലാവര്‍ഷത്തേയും മാര്‍ച്ച് മാസത്തിന്റെ ഒന്നാമത്തെ വെള്ളിയാഴ്ചയായ മാര്‍ച്ച് ഒന്നാണ് ലോക പ്രാര്‍ത്ഥനാദിനം. 170 രാജ്യങ്ങളിലെ സ്ത്രീകള്‍ ഈ പ്രാര്‍ത്ഥനാദിനത്തില്‍ ഒത്തുകൂടി വര്‍ഗ്ഗ, വര്‍ണ്ണ, ജാതി മത വ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയിലൂടെ ലോകത്തെയും അതിന്റെ ചിന്താഗതികളേയും മാറ്റിമറിക്കാം എന്നു ഉറക്കെ വിശ്വസിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ദിനംകൂടിയാണ്.


'പ്രാര്‍ത്ഥനയും, പ്രാര്‍ത്ഥനാപരമായ പ്രവര്‍ത്തനവും' എന്നുള്ളതാണ് ഈവര്‍ഷത്തെ ലക്ഷ്യമായി തെരഞ്ഞെടുത്തിട്ടുള്ളത്.


ദാരിദ്ര്യത്തിലും കഷ്ടതകളിലും കഴിയുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വിമോചനം, സ്ത്രീകളുടെ വിദ്യാഭ്യാസം, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അക്രമങ്ങള്‍, അവരുടെ ആരോഗ്യസംരക്ഷണം, ദൈവകൃപയില്‍ അവരെ കാക്കുവാനുള്ള പ്രാര്‍ത്ഥനകള്‍ എന്നിവയൊക്കെ ഈ പ്രാര്‍ത്ഥനാദിനത്തില്‍ ഉള്‍പ്പെടുക്കാന്‍ സംഘടാകര്‍ ശ്രമിക്കും.


ചിക്കാഗോ മാര്‍ത്തോമാ ദേവാലയത്തിന്റെ മുന്‍ സെക്രട്ടറി ഷിജി അലക്‌സ് ആണ് മുഖ്യ പ്രഭാഷക. തന്റെ നൈസര്‍ഗീകമായ കഴിവുകള്‍കൊണ്ട് പ്രാര്‍ത്ഥനാജീവിതം, പരന്ന വായന എന്നിവയാല്‍ സംമ്പുഷ്ടിതമായ തന്റെ അറിവുകള്‍ പ്രേക്ഷകര്‍ക്ക് പുത്തന്‍ ഉണര്‍വ് പകരും.


എല്‍മസറ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയ വികാരി റവ.ഫാ. രാജു ഡാനിയേല്‍ ആണ് ഈ പരിപാടികളുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്. ഏലിയാമ്മ പുന്നൂസ് കോര്‍ഡിനേറ്ററുമാണ്. ബെല്‍വുഡിലുള്ള സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വച്ചു രാവിലെ 9.30ന് ആരംഭിക്കുന്ന ഈ യോഗത്തിലേക്ക് എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു വികാരി റവ.ഫാ. ഡാനിയേല്‍ ജോര്‍ജ്, എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിക്കുന്നു. അഡ്രസ്: 315þ 27th Ave, Bellwood, IL 60104. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends