ട്രംപിന്റെ കണ്ണില്‍ ചോരയില്ലാത്ത കുടിയേറ്റ നയത്തെ ന്യായീകരിച്ച് ഡിഎച്ച്എസ് സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍; ഇതിലൂടെ അനധികൃത കുടിയേറ്റം തടയുകയും നിയമം നടപ്പിലാക്കുകയും ചെയ്യുകയാണെന്ന്; ആരെയും ദ്രോഹിക്കുക ലക്ഷ്യമല്ലെന്ന് നില്‍സെന്‍

ട്രംപിന്റെ കണ്ണില്‍ ചോരയില്ലാത്ത കുടിയേറ്റ നയത്തെ ന്യായീകരിച്ച് ഡിഎച്ച്എസ് സെക്രട്ടറി  കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍; ഇതിലൂടെ അനധികൃത കുടിയേറ്റം തടയുകയും നിയമം നടപ്പിലാക്കുകയും ചെയ്യുകയാണെന്ന്; ആരെയും ദ്രോഹിക്കുക  ലക്ഷ്യമല്ലെന്ന് നില്‍സെന്‍
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വീകരിച്ച് വരുന്ന സീറോ ടോളറന്‍സ് നയത്തെ ന്യായീകരിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍ രംഗത്തെത്തി.ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ വച്ച് തന്നെ അനധികൃത കുടിയേറ്റക്കാരെ കര്‍ക്കശമായി പിടികൂടുകയും കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും അകറ്റുകയും ചെയ്തതിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു.

ഇതിന്റെ ഭാഗമായി ട്രംപ് നാഷണല്‍ എമര്‍ജന്‍സി വരെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന് യുഎസിലേക്ക് വരുന്ന മുതിര്‍ന്നവരെ പിടികൂടുന്നതിനുള്ള ക്രിമിനല്‍ പ്രോസിക്യൂഷനാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്നും അവര്‍ ന്യായീകരിക്കുന്നു.ഈ നയം നടപ്പിലാക്കുന്നതിന് കൂട്ട് നില്‍ക്കുകയും നിരവധി കുടുംബങ്ങളെ വേര്‍തിരിക്കുകയും ചെയ്തതിലൂടെ ഡെമോക്രാറ്റിക് ലോമേക്കര്‍മാര്‍ നില്‍സെനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അതിനെ ന്യായീകരിച്ച് കൊണ്ട് അവര്‍ രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഇത് ട്രംപ് സര്‍ക്കാരിന്റെ നയമല്ലെന്നും മറിച്ച് ഇതിലൂടെ സര്‍ക്കാര്‍ നിയമവിരുദ്ധരായവരെ തടയുന്നതിനുള്ള നിയമം നടപ്പിലാക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്നുമാണ് നില്‍സെന്‍ ന്യായീകരിച്ചിരിക്കുന്നത്.കുടുംബങ്ങളെ വേര്‍തിരിക്കുന്നതിനുള്ള യാതൊരു നയവും ഡിഎച്ച്എസിന് ഇല്ലെന്ന് ഇതിന് മുമ്പ് നില്‍സെന്‍ വ്യക്തമാക്കിയിരുന്നു.രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും നിയമം നടപ്പിലാക്കുന്നതിനും മാത്രമാണ് ട്രംപ് ഈ നയം നടപ്പിലാക്കുന്നതെന്നും മറിച്ച് ആരെയും ദ്രോഹിക്കാനുളളതല്ലെന്നും അവര്‍ ന്യായീകരിക്കുന്നു.

Other News in this category



4malayalees Recommends