യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക കാതോലിക്കാദിനം കൊണ്ടാടി

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക കാതോലിക്കാദിനം കൊണ്ടാടി
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ഈവര്‍ഷത്തെ കാതോലിക്കാദിനം ഏപ്രില്‍ ഏഴാം തീയതി ഞായറാഴ്ച ഭംഗിയായി കൊണ്ടാടി. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ അര്‍പ്പിച്ച വി. കുര്‍ബാനയ്ക്കുശേഷം കാതോലിക്കാദിന സമ്മേളനം നടന്നു. അധ്യക്ഷ പ്രസംഗത്തില്‍ നമ്മുടെ രക്ഷയുടെ കേന്ദ്രം സഭയാണെന്നും, ദൈവവും നാമും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് സഭയിലൂടെയാണെന്നും വികാരി അച്ചന്‍ ഏവരേയും ഉത്‌ബോധിപ്പിച്ചു. തുടര്‍ന്ന് ബേബി വര്‍ഗീസ് നടത്തിയ പ്രസംഗത്തില്‍ കാതോലിക്കാ ബാവ സഭയുടെ പരമാധികാരിയാണെന്നും, കാതോലിക്കാ സിംഹാസനത്തോടും, അതില്‍ വാണരുളുന്ന കാതോലിക്കാ ബാവയോടുമുള്ള കൂറാണ് കാതോലിക്കാ ദിനത്തിലൂടെ നാം പ്രഖ്യാപിക്കുന്നതെന്നും ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഭാരത്തിലെ ഓര്‍ത്തഡോക്‌സ് സഭ മറ്റു അപ്പോസ്‌തോലിക സഭകളെപ്പോലെ സ്വതന്ത്രമാണെന്നും മറ്റൊരു ശക്തിക്കും ഈ സഭമേല്‍ ആധിപത്യം ഇല്ലെന്നും ഉറപ്പിച്ചു പറഞ്ഞു.


സഭയോട് കൂറ് പ്രഖ്യാപിക്കുന്ന സത്യവാചകം ബഹുമാനപ്പെട്ട അച്ചന്‍ വായിച്ചത് ഇടവക ജനങ്ങള്‍ ഏറ്റു പറഞ്ഞു. ജോയിന്റ് സെക്രട്ടറി പ്രിന്‍സി പതിക്കല്‍ വായിച്ച പ്രമേയം എല്ലാവരും എഴുന്നേറ്റ് നിന്നു സ്വീകരിച്ചു. കാതോലിക്കാ മംഗള ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു. മാത്യു ജോര്‍ജ് (പി.ആര്‍.ഒ) അറിയിച്ചതാണിത്.Other News in this category4malayalees Recommends