യുഎസിലേക്കുള്ള നിയമാനുസൃത കുടിയേറ്റത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും; ഹ്രസ്വകാലവിസകളിലെത്തി കൂടുതല്‍ കാലം തങ്ങുന്ന രാജ്യക്കാര്‍ക്ക് വിസ ലഭിക്കുന്നത് ബുദ്ധിമുട്ടാകും; ചില എച്ച്1ബി വിസക്കാരുടെ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുണ്ടാകില്ല

യുഎസിലേക്കുള്ള നിയമാനുസൃത കുടിയേറ്റത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും; ഹ്രസ്വകാലവിസകളിലെത്തി കൂടുതല്‍ കാലം തങ്ങുന്ന രാജ്യക്കാര്‍ക്ക് വിസ ലഭിക്കുന്നത് ബുദ്ധിമുട്ടാകും; ചില എച്ച്1ബി വിസക്കാരുടെ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുണ്ടാകില്ല
യുഎസിലേക്കുള്ള നിയമാനുസൃത കുടിയേറ്റത്തിന് മേല്‍കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഹ്രസ്വകാലവിസകളിലെത്തി നിയമവിരുദ്ധമായി കൂടുതല്‍ കാലം തങ്ങുന്ന രാജ്യക്കാര്‍ക്ക് മേലും അവരുടെ രാജ്യങ്ങള്‍ക്ക് മേലുമായിരിക്കും പുതിയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റത്തിന് മേല്‍ വൈറ്റ് ഹൗസ് കര്‍ക്കശമായ വ്യവസ്ഥകള്‍ ത്വരിതപ്പെടുത്തുന്നതിനിടയിലാണ് പുതിയ നീക്കവും ട്രംപ് ആസൂത്രണം ചെയ്യുന്നതെന്നത് ലോകത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അതായത് സതേണ്‍ അതിര്‍ത്തിയിലൂടെയുള്ള കുടിയേറ്റം കര്‍ക്കശമായി തടയുന്നതിന് വൈറ്റ്ഹൗസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുറമെ മറ്റിടങ്ങളിലേക്കും ഈ കര്‍ക്കശ വ്യവസ്ഥകള്‍ വ്യാപിപ്പിക്കുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.ഹ്രസ്വകാലവിസകളിലെത്തി നിയമവിരുദ്ധമായി കൂടുതല്‍ കാലം തങ്ങുന്ന രാജ്യക്കാര്‍ക്ക് മേല്‍ പുതിയ തീരുമാനമനുസരിച്ച് വിട്ട് വീഴ്ചയില്ലാത്ത നടപടികള്‍ കൈക്കൊള്ളുമെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നൈജീരിയ, ചാഡ്, എറിത്രിയ, സിയറ ലിയോണ്‍ തുടങ്ങിയവ അടക്കമുള്ള രാജ്യങ്ങളെ പുതിയ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം യുഎസിലേക്ക് പ്രസ്തുത രാജ്യക്കാര്‍ക്ക് വിസ ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് യുഎസ് പ്രസ്തുത ര ാജ്യങ്ങളെ അറിയിക്കുന്നതായിരിക്കും. ഇതിന് പുറമെ ചില പ്രത്യേക ടൈപ്പിലുള്ളവിസകള്‍ക്ക് മേലും യുഎസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും.

ഇതിന്റെ ഭാഗമായി ഇന്‍വെസ്റ്റര്‍ വിസക്കുള്ള മാനദണ്ഡങ്ങളില്‍ കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും. കൂടാതെ ചില പ്രത്യേക ഹൈ സ്‌കില്‍ഡ് എച്ച് 1ബി വിസ ഹോല്‍ഡര്‍മാരുടെ പങ്കാളികള്‍ക്ക് വര്‍ക്ക് അഥോറൈസേഷന്‍ നല്‍കുന്നതിലും വിലക്കേര്‍പ്പെടുത്തുന്നതായിരിക്കും. ഇത് ഇന്ത്യക്കാരെ കൂടുതല്‍ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. എച്ച് 1 ബി വിസകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് ഇന്ത്യക്കാരായതിനാലാണിത്.

Other News in this category



4malayalees Recommends