ചിക്കാഗോയില്‍ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ നടന്നു

ചിക്കാഗോയില്‍ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ നടന്നു
ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും, പത്തുവര്‍ഷം പിന്നിടുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കുമായി അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ മേലധികാരത്തില്‍ രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ ഒരു അവലോകനയോഗം ഏപ്രില്‍ 25നു വൈകിട്ട് 7 മണിക്ക് എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്നു.


സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം യോഗം ആരംഭിച്ചു. കോണ്‍ഫറന്‍സ് കമ്മിറ്റി കണ്‍വീനറും എല്‍മസ്റ്റ് ഇടവക വികാരിയുമായ ഫാ. രാജു ഡാനിയേല്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് കോണ്‍ഫറന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഫാ. ഡാനിയേല്‍ ജോര്‍ജ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അറിയിച്ചു. കോണ്‍ഫറന്‍സ് ട്രസ്റ്റി കോശി ജോര്‍ജ് വരവു ചെലവു തുകയുടെ ഏകദേശരൂപം യോഗത്തില്‍ അവതരിപ്പിച്ചു.


തുടര്‍ന്ന് പ്രത്യേകമായി നിയമിക്കപ്പെട്ട കമ്മിറ്റികളുടെ കോര്‍ഡിനേറ്റര്‍മാരായ ഷിബു മാത്യൂസ്, സാറാ ഗബ്രിയേല്‍, ഗ്രിഗറി ഡാനിയേല്‍, ഷീബ മാത്യൂസ്, സിബില്‍ ഫിലിപ്പ്, ജയ്‌സണ്‍ തോമസ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.


സമാപന ദിവസം പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാന ഭക്തിനിര്‍ഭരമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുന്നതായി കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ അറിയിച്ചു.


സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ഫാ. ഹാം ജോസഫ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തുന്ന ആഗോള സഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മേലധ്യക്ഷന് ഒരു രാജകീയ വരവേല്‍പ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിശദീകരിച്ചു.


ഭദ്രാസനത്തിലെ വൈദീകരുടേയും ജനങ്ങളുടേയും തുടങ്ങി എല്ലാ ഭദ്രാസന സമിതികളുടേയും എകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വീനര്‍ ഫാ ഡാനിയേല്‍ ജോര്‍ജ് നന്ദി രേഖപ്പെടുത്തി.


നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനത്തില്‍ പെരുമാറ്റചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രതീക്ഷിച്ചതിലും ഉപരിയായി ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതില്‍ അഭി. തിരുമേനി സന്തോഷം പ്രകടിപ്പിച്ചു.


ഫാ. മാത്യൂസ് ജോര്‍ജ്, ഫാ. എബി ചാക്കോ, ഫാ. ടെജി ഏബ്രഹാം, ഏബ്രഹാം വര്‍ക്കി, ജിമ്മി പണിക്കര്‍, സിബില്‍ ചാക്കോ എന്നീ കോര്‍കമ്മിറ്റിയംഗങ്ങള്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

പി.ആര്‍ കമ്മിറ്റിക്കുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends