ബെന്‍സലേം പള്ളിയില്‍ ഇടവകദിനാഘോഷം 10,11,12 തീയതികളില്‍

ബെന്‍സലേം പള്ളിയില്‍ ഇടവകദിനാഘോഷം 10,11,12 തീയതികളില്‍
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകദിനാഘോഷവും, മാര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും വിവിധ പരിപാടികളോടെ നടത്തുന്നു. മെയ് മാസം 10,11,12 തീയതികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.


1976ല്‍ ഫിലാഡല്‍ഫിയയില്‍ ആരംഭിച്ച ഇടവക, ബെന്‍സലേം ടൗണ്‍ഷിപ്പില്‍ പുതുതായി പണികഴിപ്പിച്ച ദേവാലയം കൂദാശ ചെയ്ത സമര്‍പ്പിക്കപ്പെട്ടതിന്റെ പത്താം വാര്‍ഷികവും ഇതോടൊപ്പം നടക്കും.


മെയ് മാസം പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30നു ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന്റെ ഭാഗമായ വി. മൂന്നിന്‍മേല്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, നേര്‍ച്ച എന്നിവ നടക്കും. ഇതിന് ഇടവകയുടെ സ്ഥാപക വികാരി വെരി റവ. മത്തായി കോര്‍എപ്പിസ്‌കോപ്പ പ്രധാന കാര്‍മികത്വം വഹിക്കും. ഇടവക പട്ടക്കാരായ റവ.ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യന്‍, റവ.ഫാ. എബി പൗലോസ് എന്നിവര്‍ സഹകാര്‍മികരാകും.


മെയ് 11ന് വൈകുന്നേരം 3.30 മുതല്‍ കുടുംബ സായാഹ്നം സാംസ്‌കാരിക പരിപാടി നടക്കും. ഇതിന്റെ ഭാഗമായി സംഗീതനിശ, നൃത്തശില്പം, നാടകം, വില്ലുപാട്ട് എന്നിവ അരങ്ങേറും. അജോ മാറാട്ടിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നു. 6.30നു സന്ധ്യാനമസ്‌കാരം, 7.30നു അത്താഴവിരുന്നും ഒരുക്കും.


മെയ് 12ന് ഞായറാഴ്ച 8.30നു പ്രഭാത നമസ്‌കാരം, 9.30നു വിശുദ്ധ കുര്‍ബാന, 11നു പൊതുസമ്മേളനം, 11.30നു ആഘോഷമായ സമാപന റാലി എന്നിവ നടക്കും. പൊതുസമ്മേളനത്തില്‍ വച്ചു 'പുറപ്പാട്' (Exodus) എന്ന പ്രൊജക്ടിന്റെ ഉദ്ഘാടനം മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കളാവോസ് നിര്‍വഹിക്കും. ഇടവക വികാരി ഫാ. ഷിബു വേണാട്, സെക്രട്ടറി ജോ ജോണ്‍,. ട്രഷറര്‍ ബിജു ഇട്ടിയച്ചന്‍, കോര്‍ഡിനേറ്റര്‍ പോള്‍ സി. മത്തായി, രാജു എം. വര്‍ഗീസ്, ലീ കെ. ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.


Other News in this category4malayalees Recommends