ഇന്റര്‍നാഷണല്‍ യോഗ ദിനം വെസ്റ്റ്‌ചെസ്റ്ററില്‍ ആചരിച്ചു

ഇന്റര്‍നാഷണല്‍ യോഗ ദിനം വെസ്റ്റ്‌ചെസ്റ്ററില്‍ ആചരിച്ചു
ന്യൂയോര്‍ക്ക്: അഞ്ചാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സന്ദീപ് ചക്രവര്‍ത്തിയുടെയും ഗ്രീന്‍ബര്‍ഗ് ടൌണ്‍ സൂപ്പര്‍വൈസര്‍ പോള്‍ ഫെയ്‌നറിന്റെയും സാന്നിധ്യത്തില്‍ നടത്തി.


ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡണ്ടും ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ ന്യൂ യോര്‍ക്ക് കണ്‍വീനറുമായ ശിവദാസന്‍ നായരുടെ മേല്‍നോട്ടത്തില്‍ വെസ്റ്റചെസ്റ്ററിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണങ്ങളോടെ അഞ്ചാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം ജൂണ്‍ 22 നു വൈകിട്ട് 6 മണിക്ക് വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലെ ഗ്രീന്‍ബര്‍ഗ് റിച്ചാര്‍ഡ് പ്രെസ്സര്‍ പാര്‍ക്കില്‍ നടത്തി.


യോഗ ലീഡ് ചെയ്തത് യോഗ ആന്‍ഡ് ഫിസിക്കല്‍ ട്രെയിനര്‍ ഗുരുപ്രീത് കൗര്‍, എച് എസ് എസ് കാര്യവാഹിക ദീപാളി ദുബേ, ഡോ. വിമല ഭട്ട്, ഡോ ജയശ്രീ നായര്‍, ഗുരു ദിലീപ് കുമാര്‍ തുടങ്ങിയവര്‍ ആണ്. സൂര്യ നമസ്‌കാരം, വിവിധ യോഗാസനകള്‍, പ്രാണായാമം , ശവാസനം തുടങ്ങി സാധാരണക്കാര്‍ക്ക് യോഗ ജീവിതചര്യയുടെ ഭാഗമാക്കാനുതകുന്ന ആയാസം കുറഞ്ഞ യോഗാസനങ്ങള്‍ യോഗ ദിനത്തില്‍ സന്നിഹിതരായവര്‍ക്കു വിശദീകരിച്ചു കൊടുത്തുകൊണ്ടാണ് ചെയ്തത്. വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റല്‍ ഫ്രീയായി യോഗ മാറ്റുകളും ഇന്ത്യന്‍ കോണ്‍സുലേറ്റ് യോഗ ടിഷര്‍ട്ടുകളും സ്‌പോന്‍സര്‍ ചെയ്തിരുന്നു. ഡോ. ഭാവന പാഹ്വ യോഗ ദിനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നന്ദി രേഖപ്പെടുത്തി.


ആനന്ദമാര്‍ഗം ആശ്രമത്തിലെ സന്യാസിവര്യന്മാരുടെ സാന്നിധ്യവും ശ്രദ്ധേയമായി. യോഗ വെറും ഒരു ശാരീരിക വ്യായാമം മാത്രമല്ല ഇന്നത്തെ പിരിമുറുക്കമുള്ള ജീവിതത്തില്‍ യോഗ പരിശീലിക്കുന്നതും ജീവിതത്തിന്റെ ഭാഗമാക്കുന്നതും കാലത്തിന്റെ ആവശ്യമാണെന്ന് കോണ്‍സുലേറ്റ് ജനറല്‍ സന്ദീപ് ചക്രവര്‍ത്തി പറഞ്ഞു. വരുന്ന വര്‍ഷങ്ങളില്‍ ഇന്റര്‍നാഷണല്‍ യോഗ ഡേ ഗ്രീന്‍ബര്‍ഗ് ടൌണ്‍ മൊത്തമായി ആഘോഷിക്കുന്ന ഏറ്റവും വലിയ ഇവന്റ് ആക്കി വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹം എന്ന് പോള്‍ ഫൈനെര്‍ വ്യക്തമാക്കി.




Other News in this category



4malayalees Recommends