ധോണി ഭുവിയെ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കാതെ നാണം കെടുത്തി ; സിംഗിളുകളെടുത്ത് തുഴയുന്നു ; ധോണി വമര്‍ശകര്‍ക്ക് ഈ മെല്ലെപോക്ക് അസഹനീയം

ധോണി ഭുവിയെ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കാതെ നാണം കെടുത്തി ; സിംഗിളുകളെടുത്ത് തുഴയുന്നു ; ധോണി വമര്‍ശകര്‍ക്ക് ഈ മെല്ലെപോക്ക് അസഹനീയം
ബാറ്റിംഗിലെ വേഗക്കുറവാണ് ഇപ്പോള്‍ ധോണിയ്ക്ക് നേരെ ഇന്ത്യന്‍ ആരാധകര്‍ തിരിയാന്‍ കാരണം. ഇംഗ്ലണ്ടിനെതിരെ മെല്ലപ്പോക്ക് ഇന്നിംഗ്‌സിന് പിന്നാലെ ബംഗ്ലാദേശിനെതിരെയും സമാനമായ ഇന്നിംഗ്‌സാണ് ധോണി കാഴ്ച്ചവെച്ചത്. ധോണി ക്രീസിലുണ്ടായിട്ടും അവസാന 10 ഓവറുകളില്‍ 63 റണ്‍സാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ മത്സരത്തിലെ പോലെ സിംഗിളുകളെടുത്താണ് ധോണി ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചത്. പലപ്പോഴും സ്‌ട്രൈക്ക് കൈമാറുന്നതിലും ധോണി വിമുഖത പ്രകടിപ്പിച്ചു.

മറുഭാഗത്ത് ഭുവനേശ്വര്‍ കുമാറായിരുന്നുഅദ്ദേഹത്തിന് അത്യാവശ്യ ബാറ്റിംഗ് വശമുള്ള സാഹചര്യത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാമായിരുന്നു. എന്നാല്‍ ഭുവനേശ്വറിനെ വിശ്വാസത്തിലെടുക്കാന്‍ ധോണി തയ്യാറായില്ല. ഇത് ഭുവനേശ്വറിനെ പരിഹസിക്കുന്നതിന് തുല്യമായിപ്പോയെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

ഇതോടെ ധോണിയെ മാറ്റി മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്. സോഷ്യല്‍ മീഡിയയില്‍ ധോണിയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ ധോണിയുടെ ഇന്നിംഗ്‌സ് വലിയ വിമര്‍ശനത്തിന് ഇരയായിരുന്നു.

Other News in this category



4malayalees Recommends