ഇനി ബര്‍ഗറും പിസയും ആസ്വദിച്ചോളൂ ; താരങ്ങളെ ട്രോളി പോസ്റ്റുകള്‍ ; ആരാധകരുടെ കലിപ്പ് തീരുന്നില്ല

ഇനി ബര്‍ഗറും പിസയും ആസ്വദിച്ചോളൂ ; താരങ്ങളെ ട്രോളി പോസ്റ്റുകള്‍ ; ആരാധകരുടെ കലിപ്പ് തീരുന്നില്ല
ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പാകിസ്ഥാന്‍ പുറത്തായി. ബംഗ്ലാദേശിനെതിരെ എത്തിപ്പെടാനാകാത്ത മാര്‍ജിനില്‍ അവര്‍ക്ക് വിജയിക്കേണ്ടിയിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 315 റണ്‍സേ നേടാനായുള്ളൂ. ബംഗ്ലാദേശിനെ ഏഴ് റണ്‍സിനെങ്കിലും പുറത്താക്കിയാല്‍ മാത്രമേ പാകിസ്ഥാന് സെമിയില്‍ എത്താനാവുമായിരുന്നുള്ളൂ.

എന്നാല്‍ ബംഗ്ലാദേശ് ഏഴ് റണ്‍സ് കടന്നതോടെ തന്നെ പാകിസ്ഥാന്‍ പുറത്തായെന്ന് ഉറപ്പായി. നെറ്റ് റണ്‍ റേറ്റില്‍ പാകിസ്ഥാനെ മറികടന്ന് ന്യൂസിലന്റ് നാലാം സ്ഥാനക്കാരായി ലോകകപ്പിന്റെ സെമിയിലെത്തി. ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്റ് എന്നീ ടിമുകളാണ് ഇനി സെമിയില്‍ ഏറ്റുമുട്ടാന്‍ പോവുന്നത്.

ലോകകപ്പ് സെമി കാണാതെ പുറത്തായ പാകിസ്ഥാന് ട്വിറ്ററില്‍ ട്രോള്‍ മഴയാണ്. ഐസിസി പോലും പാകിസ്ഥാനെ ട്രോളിയാണ് ന്യൂസിലന്റ് സെമിയിലെത്തിയെന്ന് ട്വിറ്ററില്‍ പ്രഖ്യാപിച്ചത്. 500 റണ്‍സ് നേടിയായാലും ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സെമിയിലെത്താന്‍ശ്രമിക്കുമെന്നായിരുന്നു മത്സരത്തിന് മുമ്പ് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നത്.

Other News in this category



4malayalees Recommends