സാന്‍ഫ്രാന്‍സ്സിസ്‌കോ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി

സാന്‍ഫ്രാന്‍സ്സിസ്‌കോ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി
സാന്‍ഫ്രാന്‍സ്സിസ്‌കോ: പത്താം വാര്‍ഷികം ആഘോഷിക്കുന്ന സാന്‍ഫ്രാന്‍സ്സിസ്‌കൊ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയ്‌ക്കൊരു പൊന്‍തൂവല്‍ കൂടി. മാര്‍ത്തോരലശ്‌ളീഹായുടെ തിരുന്നാള്‍ ദിനമായ ജൂലയ് മൂന്നിന് ബഹുമാനപ്പെട്ട ചിക്കാഗോ രൂപതാ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത് ലിവര്‍മോറില്‍ പുതിയ മിഷന്‍ പള്ളി ഉദ്ഘാടനം ചെയ്തതോടെയാണിത്


ഉദ്ഘാടനത്തോടനുബന്ധിച്ച് അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയ്ക് മാര്‍ ജേക്കബ് അങ്ങാടിയത്തായിരുന്നു മുഖ്യകാര്‍മികന്‍.മാതൃ ഇടവകയായ മില്‍പിറ്റാസ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളി വികാരി ഫാ. ജോര്‍ജ്ജ് എട്ടുപറയിലിന്നൊപ്പം ,ഫാ.ജിമ്മി ,ബൈറോണ്‍ ഇടവക വികാരി ഫാ.റോണ്‍ എന്നിവരും സഹകാര്‍മ്മികരായിരുന്നു.


വി.കുര്‍ബാനയ്‌ക്കൊടുവില്‍ നിലവിളക്കു കൊളുത്തി ബഹുമാനപ്പെട്ട പിതാവ് മിഷന്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ഫാ.ജോര്‍ജ്ജ് എട്ടുപുര,ഫാ.റോണ്‍എന്നിവര്‍ സംസാരിച്ചു.എപ്പിസ്‌കോപ്പല്‍ പള്ളിയുടെ ചുമതല വഹിക്കുന്ന റെവ. ആന്‍ഡ്രൂ പള്ളി ഒരു വലിയ കൂട്ടായ്മയാക്ക് വേദിയാകുന്നതിലുള്ള ആഹ്‌ളാദം എടുത്തുപറഞ്ഞു.ഷാജു ചെറിയാന്റെ നന്ദി പ്രസംഗത്തിനുശേഷം നടന്ന സ്‌നേഹ വിരുന്നില്‍ എപ്പിസ്‌കോപ്പല്‍ സഹോദരരും പങ്കെടുത്തു.


ലോകം മുഴുവന്‍ ആദരിക്കുന്ന വിശുദ്ധ മദര്‍ തെരേസയുടെ നാമധേയത്തിലാണ് മിഷന്‍ എന്നത് ഇടവകാംഗങ്ങള്‍ക്കൊപ്പം ലിവര്‍മോറിലെ മറ്റു ്രൈകസ്തവസമൂഹങ്ങള്‍ക്കും ആനന്ദമേകുന്നു.മാതൃ ഇടവകയായ മില്‍പ്പിറ്റാസ് സീറോമലബാര്‍ പള്ളിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ആരംഭിച്ചിരിക്കുന്ന ഈസ്റ്റ് ബേ മിഷന്‍ ലിവര്‍മോര്‍,പ്ലസന്റന്‍, ഡബല്‍ന്‍,സാന്‍ – റമോണ്‍, കാസ്‌ട്രോ വാലി, ട്രേസി, മൊഡെസ്‌റ്റോ, മാന്റേക്കാ, സ്‌റ്റോക്ടണ്‍ തുടങ്ങിയ പ്രദേശങ്ങളിലെ സീറോമലബാര്‍ വിശ്വാസികള്‍ക്ക് കൂദാശാപരികര്‍മ്മങ്ങള്‍ക്കും കുട്ടികളുടെ മതബോധനത്തിനും ഉപകരിക്കും.


ഞായറാഴ്ചകളില്‍ വൈകിട്ട് 4.30 ന് കുര്‍ബ്ബാനയും ആഗസ്റ്റ് 25 മുതല്‍ വൈകുന്നേരം 3 മണിക്ക് കുട്ടികളുടെ വേദപാഠ ക്ലാസുകളും ആരംഭിക്കും.Other News in this category4malayalees Recommends